പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചയാൾ അറസ്റ്റിൽ

0

കിളിമാനൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. നെല്ലനാട് വില്ലേജിൽ കോട്ടുകുന്നം ഗാന്ധിനഗർ അഴിക്കോട്ടുകോണം സുധി ഭവനിൽ സുധി (22) ആണ് അറസ്റ്റിലായത്.
പെൺകുട്ടിയുമായി ഫോണിലൂടെ പരിചയം സ്ഥാപിച്ച പ്രതി 26ന് രാത്രി വീട്ടിൽ നിന്നും വിളിച്ചിറക്കിക്കൊണ്ടു പോകാൻ ശ്രമിക്കുകയായിരുന്നു. കിളിമാനൂർ പൊലീസ് അറസ്റ്റു ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

Leave a Reply