ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിൽ തിളങ്ങിയ മലയാള സിനിമാലോകം

0

ന്യൂഡൽഹി: ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിൽ തിളങ്ങിയ മലയാള സിനിമാലോകം. അകാലത്തിൽ അന്തരിച്ച സച്ചിക്ക് മികച്ച സംവിധായകനുള്ള പുരസ്കാരം ലഭിച്ചതാണ് ഏറ്റവും ശ്രദ്ധേയം. “അയ്യപ്പനു കോശിയും’ എന്ന ചിത്രത്തിനാണ് സച്ചിക്ക് പുരസ്കാരം ലഭിച്ചത്.

ഇ​തേ ചി​ത്ര​ത്തി​ലെ അ​ഭി​ന​യ​ത്തി​ന് ബി​ജു​മേ​നോ​ൻ മി​ക​ച്ച സ​ഹ​ന​ട​നു​ള്ള പു​ര​സ്കാ​ര​വും ചി​ത്ര​ത്തി​ലെ ടൈ​റ്റി​ൽ ഗാ​നം പാ​ടി​യ ന​ഞ്ചി​യ​മ്മ മി​ക​ച്ച ഗാ​യി​ക​യ്ക്കു​ള്ള പു​ര​സ്കാ​ര​വും സ്വ​ന്ത​മാ​ക്കി. അ​യ്യ​പ്പ​നും കോ​ശി​ക്കും വേ​ണ്ടി സം​ഘ​ട്ട​നം ഒ​രു​ക്കി​യ മാ​ഫി​യ ശ​ശി, രാ​ജ​ശേ​ഖ​ർ, സു​പ്രീം സു​ന്ദ​ർ എ​ന്നി​വ​ർ​ക്കാ​ണ് മി​ക​ച്ച ആ​ക്ഷ​ൻ കൊ​റി​യോ​ഗ്രാ​ഫ​ർ​ക്കു​ള്ള പു​ര​സ്കാ​രം.

“സൂ​ര​റൈ​പോ​ട്ര്’ എ​ന്ന ത​മി​ഴ് ചി​ത്ര​ത്തി​ലൂ​ടെ യു​വ​ന​ടി അ​പ​ർ​ണ ബാ​ല​മു​ര​ളി മി​ക​ച്ച ന​ടി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തും മ​ല​യാ​ള​ത്തി​ന് അ​ഭി​മാ​ന​മാ​യി. മി​ക​ച്ച മ​ല​യാ​ളം ചി​ത്ര​മാ​യി “തി​ങ്ക​ളാ​ഴ്ച നിശ്ചയം’ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. സെന്ന ഹെ​ഗ്ഡെ​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്ത​ത്.

മി​ക​ച്ച പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​നിം​ഗി​നു​ള്ള പു​ര​സ്കാ​രം “ക​പ്പേ​ള’ എ​ന്ന ചി​ത്രം സ്വ​ന്ത​മാ​ക്കി. അ​നീ​ഷ് നാ​ടോ​ടി​ക്കാ​ണ് പു​ര​സ്കാ​രം. മി​ക​ച്ച ശ​ബ്ദ​ലേ​ഖ​ന​ത്തി​നു​ള്ള പു​ര​സ്കാ​രം “മാ​ലി​ക്ക്’ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ വി​ഷ്ണു ഗോ​വി​ന്ദ്, ശ്രീശങ്കർ എന്നിവർ സ്വ​ന്ത​മാ​ക്കി.

സം​വി​ധാ​യ​ക​ൻ വി.​കെ.​പ്ര​കാ​ശി​ന്‍റെ മ​ക​ൾ കാ​വ്യ പ്ര​കാ​ശ് ഒ​രു​ക്കി​യ “വാ​ങ്ക്’ എ​ന്ന ചി​ത്ര​ത്തി​ന് പ്ര​ത്യേ​ക ജൂ​റി പ​രാ​മ​ർ​ശം ല​ഭി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here