കടപ്പുറത്ത് കമിതാക്കളെ ഭീഷണപെടുത്തി സ്വർണമാല തട്ടിയെടുത്ത സംഭവത്തിൽ പ്രധാനപ്രതി ഒളിവിൽ

0

ആലപ്പുഴ: കടപ്പുറത്ത് കമിതാക്കളെ ഭീഷണപെടുത്തി സ്വർണമാല തട്ടിയെടുത്ത സംഭവത്തിൽ പ്രധാനപ്രതി ഒളിവിൽ. കഴിഞ്ഞ ദിവസം ആലപ്പുഴ കടപ്പുറത്ത് അയ്യപ്പൻപൊഴി ഭാഗത്തായിരുന്നു സംഭവം.

ക​മി​താ​ക്ക​ളു​ടെ ചി​ത്ര​വും വീ​ഡി​യോ​യു​മെ​ടു​ത്ത​ശേ​ഷ​മാ​ണ് പ്ര​തി പ​ണം ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇ​തി​ൽ വ​ഴ​ങ്ങാ​താ​യ​തോ​ടെ യു​വാ​വി​നെ മ​ർ​ദി​ച്ച് മാ​ല​യും ഫോ​ണും പ്ര​തി കൈ​ക്ക​ലാ​ക്കി. എ​ന്നാ​ൽ, പ്ര​തി​യെ യു​വാ​വ് പി​ന്തു​ട​ർ​ന്ന​തോ​ടെ ഫോ​ൺ മ​ട​ക്കി ന​ൽ​കി.

യു​വ​തി​യെ വീ​ട്ടി​ലാ​ക്കി​യ യു​വാ​വ് ടൂ​റി​സം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ഇ​തേ​സ​മ​യം സ​മാ​ന​മാ​യി വ​ള ത​ട്ടി​യെ​ടു​ത്തു​വെ​ന്ന് ആ​രോ​പി​ച്ച് മ​റ്റൊ​രു യു​വ​തി​യും പ​രാ​തി ന​ൽ​കി. തു​ട​ർ​ന്ന് പോ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തി​യ​പ്പോ​ൾ ഒ​രു യു​വാ​വ് കാ​റ്റാ​ടി ഭാ​ഗ​ത്ത് നി​ന്ന് ഓ​ടി​ര​ക്ഷ​പ്പെ​ടു​ന്ന​ത് ക​ണ്ടു.

ഇ​യാ​ളെ പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടി​യ​പ്പോ​ൾ ക​ഞ്ചാ​വ് ക​ണ്ടെ​ത്തി. ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്തു​വെ​ങ്കി​ലും ക​മി​താ​ക്ക​ളു​ടെ മാ​ല​ക​വ​ർ​ന്ന സം​ഭ​വ​വു​മാ​യി പ​ങ്കി​ല്ലെ​ന്ന് തെ​ളി​ഞ്ഞു. പി​ന്നീ​ട് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മാ​ല ത​ട്ടി​യെ​ടു​ത്ത പ്ര​തി​യെ​ക്കു​റി​ച്ച് പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ച​ത്.

ക്രി​മി​ന​ൽ കേ​സി​ൽ പ്ര​തി​യാ​യ ഇ​യാ​ൾ​ക്ക് മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​യാ​ളാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പ് സ​മാ​ന​മാ​യി അ​ധ്യാ​പ​ക​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടി​യ​സം​ഭ​വ​ത്തി​ലെ​യും പ്ര​തി​യാ​ണി​യാ​ൾ. ഇ​യാ​ൾ​ക്കെ​തി​രെ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.

അ​തേ​സ​മ​യം, ക്രി​മി​ന​ൽ സം​ഘ​ങ്ങ​ളെ നേ​രി​ടേ​ണ്ട ടൂ​റി​സം പോ​ലീ​സി​ൽ അം​ഗ​ബ​ലം കു​റ​വാ​ണ്. നി​ല​വി​ൽ ര​ണ്ട് പോ​ലീ​സു​കാ​രാ​ണു​ള്ള​ത്. ഇ​വ​രാ​ണ് ആ​യി​ര​ക​ണ​ക്കി​ന് പേ​ർ എ​ത്തു​ന്ന ആ​ല​പ്പു​ഴ ബീ​ച്ചി​ലെ കാ​ര്യ​ങ്ങ​ൾ നോ​ക്കു​ന്ന​ത്.

LEAVE A REPLY

Please enter your comment!
Please enter your name here