ഭാര്യ താലി അഴിച്ചുമാറ്റിയത് ഭർത്താവിനോട് മാനസികമായി ക്രൂരതകാണിക്കുന്ന നടപടിയാണെന്ന് ചൂണ്ടിക്കാട്ടി വിവാഹമോചനം നൽകി മദ്രാസ് ഹൈകോടതി

0

ചെന്നൈ: ഭാര്യ താലി അഴിച്ചുമാറ്റിയത് ഭർത്താവിനോട് മാനസികമായി ക്രൂരതകാണിക്കുന്ന നടപടിയാണെന്ന് ചൂണ്ടിക്കാട്ടി വിവാഹമോചനം നൽകി മദ്രാസ് ഹൈകോടതി. വി.എം. വേലുമണി, എസ്. സൗന്ദർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെതാണ് വിധി. ഈറോഡ് മെഡിക്കൽ കോളജിലെ പ്രഫസർ സി. ശിവകുമാറിന് വിവാഹമോചനം അനുവദിച്ചുകൊണ്ടാണ് കോടതിയുടെ നിരീക്ഷണം. 2016 ജൂൺ 15 ന് കുടുംബകോടതി വിവാഹമോചനം നിഷേധിച്ചിരുന്നു. അതിനെതിരായി സി. ശിവകുമാർ നൽകിയ അപ്പീലിലാണ് വിധി.

ഭർത്താവുമായി അകന്നു കഴിഞ്ഞപ്പോൾ താലി ചെയിൻ അഴിച്ചുമാറ്റിയെന്ന് ഭാര്യ കോടതിയിൽ അറിയിച്ചു. ചെയിൻ മാത്രമാണ് മാറ്റിയതെനും താലി ഒഴിവാക്കിയിട്ടില്ലെന്നുമാണ് ഭാര്യ വിശദീകരിച്ചത്. എന്നാൽ അഴിച്ചുമാറ്റിയതിന് അതിന്റെതായ പ്രധാന്യമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

അതേസമയം, ഹിന്ദു മാരേജ് ആക്ടിലെ സെക്ഷൻ ഏഴ് പ്രകാരം താലികെട്ടുക എന്നത് നിർബന്ധമല്ലെന്ന് അഭിഭാഷകൻ ചൂണ്ടിക്കാട്ടി. അതിനാൽ താലി അഴിച്ചുമാറ്റി എന്നത് ശരിയാണെന്ന് കരുതിയാലും അത് വിവാഹ ബന്ധ​ത്തെ ബാധിക്കില്ലെന്നും വാദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here