ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിന് പിന്നാലെ നടക്കുന്ന ട്വന്റി 20, ഏകദിന പരമ്പരകൾക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു

0

മുംബൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിന് പിന്നാലെ നടക്കുന്ന ട്വന്റി 20, ഏകദിന പരമ്പരകൾക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശർമയാണ് നായകൻ. മലയാളി താരം സഞ്ജു സാംസൺ ആദ്യ ട്വന്റി 20 മത്സരത്തിനുള്ള ടീമിൽ മാത്രമാണ് ഇടം നേടിയത്.

അയർലൻഡിനെതിരായ ട്വന്റി 20 ടീമിലിടം ലഭിച്ച രാഹുൽ ത്രിപാഠി, റുതുരാജ് ഗെയ്ക്വാദ്, വെങ്കടേഷ് അയ്യർ, അർഷദീപ് സിങ് എന്നിവരെയും സഞ്ജുവിനൊപ്പം അവസാന രണ്ട് ട്വന്റി 20ക്കുള്ള ടീമിൽ നിന്നൊഴിവാക്കി.

ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, ഉംറാൻ മാലിക്ക് എന്നിവർ മൂന്ന് ട്വന്റി 20 ക്കുള്ള ടീമിലും ഇടം നേടി. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിന് പിന്നാലെ നടക്കുന്ന ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ വിരാട് കോലി കളിക്കില്ല. ഏകദിന പരമ്പക്കുള്ള ടീമിൽ ഓപ്പണർ ശിഖർ ധവാൻ തിരിച്ചെത്തി.

ഇഷാൻ കിഷനും അർഷദീപ് സിംഗും ഏകദിന ടീമിലിടം നേടിയപ്പോൾ ഹർഷൽ പട്ടേൽ, ദിനേശ് കാർത്തിക്, രവി ബിഷ്‌ണോയ് എന്നിവർ ഏകദിന ടീമിലില്ല. ജൂലൈ 7, 9, 10 തീയതികളിലാണ് ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പര. 12, 14, 17 തീയതികളിൽ ഏകദിന പരമ്പര നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here