മന്ത്രി ആന്റണി രാജു അഭിഭാഷകനായിരിക്കേ തൊണ്ടിമുതലില്‍ കൃത്രിമം കാട്ടിയെന്ന കേസില്‍ വിചാരണ വൈകുന്നതു ഗുരുതരവീഴ്‌ചയെന്നു ഹൈക്കോടതി

0

മന്ത്രി ആന്റണി രാജു അഭിഭാഷകനായിരിക്കേ തൊണ്ടിമുതലില്‍ കൃത്രിമം കാട്ടിയെന്ന കേസില്‍ വിചാരണ വൈകുന്നതു ഗുരുതരവീഴ്‌ചയെന്നു ഹൈക്കോടതി. വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കീഴ്‌ക്കോടതിക്കു നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട്‌ ജോര്‍ജ്‌ വട്ടകുളം സമര്‍പ്പിച്ച ഹര്‍ജിയിലാണു ഹൈക്കോടതിയുടെ നിരീക്ഷണം. 1990-ല്‍ ഓസ്‌ട്രേലിയന്‍ പൗരന്‍ പ്രതിയായ ലഹരിക്കടത്ത്‌ കേസിലെ തൊണ്ടിമുതലില്‍ കൃത്രിമം നടത്തി കേസ്‌ അട്ടിമറിച്ചെന്നാണ്‌ ആന്റണി രാജുവിനെതിരായ ആരോപണം. അടിവസ്‌ത്രത്തില്‍ ലഹരി ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയെ തിരുവനന്തപുരം സെഷന്‍സ്‌ കോടതി ശിക്ഷിച്ചിരുന്നു.
എന്നാല്‍, വിധിക്കെതിരേ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ കുറ്റമുക്‌തനാക്കി. േകസിലെ തൊണ്ടിമുതലായ അടിവസ്‌ത്രം പ്രതിക്കു പാകമല്ലെന്നും വ്യാജമാണെന്നുമുള്ള വാദം കണക്കിലെടുത്താണു പ്രതിയെ വിട്ടയച്ചത്‌.
എന്നാല്‍, കോടതി ജീവനക്കാരനെ സ്വാധീനിച്ച്‌ ആന്റണി രാജു തൊണ്ടിമുതലില്‍ കൃത്രിമം നടത്തിയെന്നു പിന്നീട്‌ അന്വേഷണത്തില്‍ കണ്ടെത്തി. ഇതുസംബന്ധിച്ച്‌ 2008-ല്‍ പോലീസ്‌ കോടതിക്കു റിപ്പോര്‍ട്ട്‌ നല്‍കിയെങ്കിലും വിചാരണ അനിശ്‌ചിതമായി നീളുകയായിരുന്നു

Leave a Reply