അട്ടപ്പാടി ചുരം വഴി ഭാരമേറിയ വാഹനങ്ങളുടെ ഗതാഗതം നിരോധിച്ചതായി ജില്ല കലക്ടര്‍ അറിയിച്ചു

0

പാലക്കാട്: ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും ചുരം റോഡില്‍ മരങ്ങളും ചില്ലകളും വീഴുന്നതായി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലും മണ്ണിടിച്ചില്‍ ഭീഷണി നേരിടുന്ന നിരവധി പ്രദേശങ്ങള്‍ ഉള്ളതിനാലും അട്ടപ്പാടി ചുരം വഴി ഭാരമേറിയ വാഹനങ്ങളുടെ ഗതാഗതം നിരോധിച്ചതായി ജില്ല കലക്ടര്‍ അറിയിച്ചു.
ശനിയാഴ്ച വൈകീട്ട് ആറ് മുതല്‍ ജൂലൈ 19ന് വൈകീട്ട് ആറ് വരെ ടോറസ്, ടിപ്പര്‍, ഗുഡ്‌സ് ലോറികള്‍ തുടങ്ങിയവക്കാണ് നിയന്ത്രണം.
മെഡിക്കല്‍ സർവിസ്, റേഷന്‍ വിതരണം തുടങ്ങിയ അവശ്യ സർവിസുകള്‍ക്കുള്ള വാഹനങ്ങളെ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here