മൂന്ന് സെൻട്രൽ സെക്രട്ടേറിയറ്റ് കേഡറുകളിലായി 8,000ലേറെ ജീവനക്കാർക്ക് ഒറ്റയടിക്ക് സ്ഥാനക്കയറ്റം നൽകി കേന്ദ്രസർക്കാരിന്റെ ഉത്തരവ്

0

ന്യൂഡൽഹി: മൂന്ന് സെൻട്രൽ സെക്രട്ടേറിയറ്റ് കേഡറുകളിലായി 8,000ലേറെ ജീവനക്കാർക്ക് ഒറ്റയടിക്ക് സ്ഥാനക്കയറ്റം നൽകി കേന്ദ്രസർക്കാരിന്റെ ഉത്തരവ്. ആദ്യമായാണ് ഇത്രയേറെ കേന്ദ്ര ജീവനക്കാർക്ക് ഒന്നിച്ച് സ്ഥാനക്കയറ്റം ലഭിക്കുന്നത്. ഇതുസംബന്ധിച്ച് പേഴ്സണൽ സഹമന്ത്രി ജിതേന്ദ്ര സിങ് ഉത്തരവ് പ്രഖ്യാപിക്കും.
കേസുകളിൽ പെട്ടാണ് പലരുടെയും സ്ഥാനക്കയറ്റം മരവിച്ചിരുന്നത്. കേന്ദ്ര സെക്രട്ടേറിയറ്റ് സർവീസിൽ സ്ഥാനക്കയറ്റം ലഭിക്കേണ്ട ഉദ്യോഗസ്ഥരുടെ എണ്ണം 4,734 ആണ്. സ്ഥാനക്കയറ്റം ലഭിച്ചവരിൽ സ്റ്റെനോഗ്രാഫർമാർ, പ്രിൻസിപ്പൽ സ്റ്റാഫ് ഓഫീസർമാർ, ക്ലാർക്കുമാർ, സെൻട്രൽ സെക്രട്ടേറിയറ്റ് സ്റ്റെനോഗ്രാഫേഴ്സ് സർവീസ്, സെൻട്രൽ സെക്രട്ടേറിയറ്റ് ക്ലറിക്കൽ സർവീസ് എന്നിവരും ഉൾപ്പെടുന്നു.

കേന്ദ്ര സർക്കാർ മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും ഭരണപരമായ പ്രവർത്തനങ്ങളുടെ നട്ടെല്ലായി മാറുന്ന ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി തസ്തികകൾ അടങ്ങുന്ന അഡ്മിനിസ്ട്രേറ്റീവ് സിവിൽ സർവീസുകളിലൊന്നാണ് സെൻട്രൽ സെക്രട്ടേറിയറ്റ് സർവീസ്. യൂനിയൻ പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന മത്സര പരീക്ഷയിലൂടെയാണ് ഇവരെ തിരഞ്ഞെടുക്കുന്നത്.
2019ലാണ് ഏറ്റവും ഒടുവിൽ ഈ മൂന്ന് സർവീസുകളിലായി കൂടുതൽ ജീവനക്കാർക്ക് സ്ഥാനക്കയറ്റം ലഭിച്ചത്. 4,000 ഉദ്യോഗസ്ഥർക്കാണ് അന്ന് സ്ഥാനക്കയറ്റം നൽകിയത്. പ്രമോഷനുകളിൽ സെൻട്രൽ സെക്രട്ടേറിയറ്റ് സ്റ്റെനോഗ്രാഫേഴ്സ് സർവീസിലെ 157 പ്രിൻസിപ്പൽ സ്റ്റാഫ് ഓഫീസർമാരും 153 സീനിയർ പ്രിൻസിപ്പൽ പ്രൈവറ്റ് സെക്രട്ടറിമാരും 1,208 പ്രൈവറ്റ് പ്രൈവറ്റ് സെക്രട്ടറിമാരും ഉൾപ്പെടുന്നു. ആകെ 2,966 ഉദ്യോഗസ്ഥരാണ് സർവീസിൽ സ്ഥാനക്കയറ്റം നേടിയത്. ആകെ 8,089 തസ്തികകൾ സ്ഥാനക്കയറ്റത്തിനുള്ളത്. അതിൽ 727 എണ്ണംപട്ടികജാതികൾക്കും 207 പട്ടികവർഗ വിഭാഗക്കാർക്കുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here