ജോലി അല്ലെങ്കിൽ കുട്ടി ഇതിൽ ഏതെങ്കിലുമൊന്ന് വേണമെന്ന് തീരുമാനിക്കണമെന്ന് ഒരമ്മയോടും ആവശ്യപ്പെടാനാകില്ലെന്ന് ബോംബെ ഹൈകോടതി

0

മുംബൈ: ജോലി അല്ലെങ്കിൽ കുട്ടി ഇതിൽ ഏതെങ്കിലുമൊന്ന് വേണമെന്ന് തീരുമാനിക്കണമെന്ന് ഒരമ്മയോടും ആവശ്യപ്പെടാനാകില്ലെന്ന് ബോംബെ ഹൈകോടതി. മകളെയും കൊണ്ട് പോളണ്ടിലേക്ക് ജോലിക്കായി പോകണമെന്നാവശ്യപ്പെട്ട് യുവതി സമർപ്പിച്ച ഹരജിയിൽ വിധി പറയവെ ആണ് മുംബൈ കോടതി ഇക്കാര്യം പരാമർശിച്ചത്. ജസ്റ്റിസ് ഭാരതി ഡാംഗ്രെയുടെ ഏകാംഗ ബെഞ്ചാണ് യുവതിയുടെ ഹരജി പരിഗണിച്ചത്. ഒമ്പത് വയസുള്ള മകൾക്കൊപ്പം പോളണ്ടിലെ ക്രാക്കോവിലേക്ക് താമസം മാറാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് യുവതി ബോംബെ ഹെകോടതിയിൽ ഹരജി നൽകിയത്.

പൂനെയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതിക്ക് അവരുടെ കമ്പനി പോളണ്ടിൽ ഒരു പ്രോജക്റ്റ് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ കുട്ടിയെ തന്നിൽ നിന്ന് മാറ്റിയാൽ പിന്നെ കാണാൻ കഴിയില്ലെന്ന് കാണിച്ച് ഭർത്താവ് ഹർജിയെ എതിർത്തു. പിതാവും മകളും തമ്മിലുള്ള ബന്ധം തകർക്കുക എന്നത് മാത്രമാണ് പോളണ്ടിലേക്ക് താമസം മാറാൻ യുവതിയുടെ പ്രേരണയെന്നും യുവാവ് ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here