ബഹ്റൈൻ ബീച്ച് ഫെസ്റ്റിവൽ ജൂലൈ എട്ട് മുതൽ ആഗസ്റ്റ് 27 വരെ നടക്കുമെന്ന് ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി അറിയിച്ചു

0

മനാമ: ബഹ്റൈൻ ബീച്ച് ഫെസ്റ്റിവൽ ജൂലൈ എട്ട് മുതൽ ആഗസ്റ്റ് 27 വരെ നടക്കുമെന്ന് ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി അറിയിച്ചു. വിനോദ സഞ്ചാരികളെ കൂടുതലായി ആകർഷിക്കാൻ സംഘടിപ്പിക്കുന്ന ബീച്ച് ഫെസ്റ്റിവലിൽ വിവിധ തരത്തിലുള്ള പരിപാടികൾ അരങ്ങേറും. വേനൽക്കാല വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ബീച്ച് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നതെന്ന് ടൂറിസം മന്ത്രി ഫാത്തിമ ബിൻത് ജാഫർ അൽ സിറാഫി പറഞ്ഞു. ഫെസ്റ്റിവലിന്റെ വിശദാംശങ്ങൾ വൈകാതെ പ്രസിദ്ധീകരിക്കും. വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കാൻ വർഷം മുഴുവൻ അതോറിറ്റി നടത്തുന്ന പ്രവർത്തനങ്ങളിൽ നിർണായകമായിരിക്കും ബീച്ച് ഫെസ്റ്റിവൽ എന്നും മന്ത്രി പറഞ്ഞു.
ബിലാജ് അൽ ജസായെർ, സിറ്റി ബീച്ച്, മറാസി ബീച്ച് എന്നിവിടങ്ങളിലാണ് പ്രധാന പരിപാടികൾ നടക്കുന്നത്. 

LEAVE A REPLY

Please enter your comment!
Please enter your name here