കുവൈത്തിൽ പിടിമുറുക്കാൻ അന്താരാഷ്ട്ര മയക്കുമരുന്ന് ലോബിയുടെ ശ്രമമെന്ന് അധികൃതർ

0

കു​വൈ​ത്ത് സി​റ്റി: യു​വാ​ക്ക​ളെ ല​ക്ഷ്യം​വെ​ച്ച് അ​ന്താ​രാ​ഷ്​​ട്ര മ​യ​ക്കു​മ​രു​ന്ന് ലോ​ബി രാ​ജ്യ​ത്ത് പി​ടി​മു​റു​ക്കാ​ൻ ശ്ര​മം ന​ട​ത്തു​ന്ന​താ​യി അ​ധി​കൃ​ത​ർ. ഷാ​ബു, ഹ​ഷീ​ഷ്, മ​രീ​ജു​വാ​ന, ക്യാ​പ്ട​ഗ​ൺ പി​ൽ​സ്, ബെ​ൻ​സോ​ഡ​യ​സ​ഫി​ൻ, മോ​ർ​ഫി​ൻ തു​ട​ങ്ങി​യ ഉ​ൽ​പ​ന്ന​ങ്ങ​ളാ​ണ് കൂ​ടു​ത​ൽ ഉ​പ​യോ​ഗ​ത്തി​ലു​ള്ള​ത്. രാ​ജ്യ​ത്ത് സം​ഭ​വി​ക്കു​ന്ന കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ 65 ശ​ത​മാ​ന​ത്തി​നും പി​ന്നി​ൽ മ​യ​ക്കു​മ​രു​ന്ന്​ ഉ​പ​യോ​ഗ​മാ​ണെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കു​ന്നു.

രാ​ജ്യ​ത്ത്​ ജ​യി​ലി​ൽ ക​ഴി​യു​ന്ന​വ​രി​ൽ 60 ശ​ത​മാ​നും പേ​രും മ​യ​ക്കു​മ​രു​ന്ന്​ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​വ​രാ​ണെ​ന്നും അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി ന​ട​ത്തി​യ പ​ഠ​ന​ത്തി​ൽ വ്യ​ക്ത​മാ​യി. അ​മി​ത​മാ​യി മ​യ​ക്കു​മ​രു​ന്ന്​ ഉ​പ​യോ​ഗി​ച്ച​തു​മൂ​ലം മ​രി​ച്ച​വ​രി​ൽ കൂ​ടു​ത​ലും 23നും 35​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​രാ​ണ്. പി​ന്നീ​ട്​ വ​രു​ന്ന പ്രാ​യ​വി​ഭാ​ഗം 36നും 50​നും ഇ​ട​യി​ൽ വ​യ​സ്സു​ള്ള​വ​രും അ​തി​നു​ശേ​ഷം 18നും 22​നും ഇ​ട​യി​ലു​ള്ള​വ​രും ബാ​ക്കി​യു​ള്ള​വ​ർ 51നും 60​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​രു​മാ​ണ്. മ​യ​ക്കു​മ​രു​ന്ന്​ രാ​ജ്യ​ത്ത്​ എ​ത്തു​ന്ന​തി​നു​മു​മ്പ്​ പി​ടി​കൂ​ടു​ക ല​ക്ഷ്യ​മി​ട്ട്​ മ​യ​ക്കു​മ​രു​ന്ന്​ വി​രു​ദ്ധ വി​ഭാ​ഗ​വും ക​സ്​​റ്റം​സും ജാ​ഗ്ര​ത​യി​ലാ​ണ്. ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലെ മ​യ​ക്കു​മ​രു​ന്ന് വി​രു​ദ്ധ വ​കു​പ്പ് പു​റ​ത്തു​വി​ട്ട വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട്​ അ​നു​സ​രി​ച്ച്​ രാ​ജ്യ​ത്തെ സ്​​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളി​ൽ 18.6 ശ​ത​മാ​നം പേ​ർ മ​യ​ക്കു​മ​രു​ന്ന് ഏ​തെ​ങ്കി​ലും ത​ര​ത്തി​ൽ പ​രീ​ക്ഷി​ച്ച​വ​രാ​ണ്.

LEAVE A REPLY

Please enter your comment!
Please enter your name here