സംസ്‌ഥാനത്തെ മുഴുവന്‍ റേഷന്‍കാര്‍ഡ്‌ ഉടമകള്‍ക്കും ഓണത്തിന്‌ സപ്ലൈകോ സൗജന്യ റേഷന്‍ കിറ്റ്‌ നല്‍കിയേക്കും

0

സംസ്‌ഥാനത്തെ മുഴുവന്‍ റേഷന്‍കാര്‍ഡ്‌ ഉടമകള്‍ക്കും ഓണത്തിന്‌ സപ്ലൈകോ സൗജന്യ റേഷന്‍ കിറ്റ്‌ നല്‍കിയേക്കും. മുന്‍ വര്‍ഷങ്ങളെക്കാള്‍ മികച്ച ഓണക്കിറ്റ്‌ നല്‍കാനുള്ള നടപടികള്‍ സപ്ലൈകോ ആരംഭിച്ചു. ഇതിന്റെ ഭാഗമായി റേഷന്‍ കാര്‍ഡുകളുടെ എണ്ണമെടുക്കല്‍ ഇന്നു നടത്തും.
എ.എ.വൈ, ബി.പി.എല്‍, എന്‍.പി.എസ്‌, എന്‍.പി.എന്‍.എസ്‌. കാര്‍ഡുകളുടെ തരം തിരിച്ചുള്ള എണ്ണമാണ്‌ എടുക്കുന്നത്‌. ഇന്ന്‌ ഉച്ചയ്‌ക്ക്‌ 12-ന്‌ മുന്‍പ്‌ വിവരം അറിയിക്കാനാണ്‌ ജീവനക്കാര്‍ക്കുള്ള നിര്‍ദേശം.
കോവിഡ്‌ ലോക്ക്‌ ഡൗണ്‍ കാലത്ത്‌ ആരംഭിച്ച സമാശ്വാസ കിറ്റ്‌ ജനങ്ങള്‍ക്ക്‌ ഏറെ പ്രയോജനകരമായിരുന്നു.
തുടര്‍ന്ന്‌ വിഭവങ്ങള്‍ കൂട്ടി പ്രത്യേക ഓണക്കിറ്റും നല്‍കിയിരുന്നു. 500 രൂപയോളം വിലമതിക്കുന്ന കിറ്റായിരുന്നു അന്ന്‌ വിതരണം ചെയ്‌തിരുന്നത്‌. ഇതേരൂപത്തില്‍, എന്നാല്‍ കൂടുതല്‍ വിഭവങ്ങളുമായാണ്‌ ഇക്കുറി ഓണക്കിറ്റ്‌ എത്തുകയെന്നാണ്‌ വിവരം. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതിനാല്‍ ഇക്കുറി ഓണക്കിറ്റ്‌ വിതരണം ഉണ്ടാകില്ലെന്ന്‌ കഴിഞ്ഞദിവസം സപ്ലൈകോ ജീവനക്കാരെ അറിയിച്ചിരുന്നെങ്കിലും ഇന്നലെ ഓണക്കിറ്റുമായി ബന്ധപ്പെട്ട്‌ കാര്‍ഡുകളുടെ വിവരം വീണ്ടും ആരായുകയായിരുന്നു.

Leave a Reply