ബിസിഎം കോളേജ് കെട്ടിടത്തിൽ നിന്ന് ചാടിയ വിദ്യാർഥിനി മരിച്ചു

0

കോട്ടയം: ബിസിഎം കോളേജ് കെട്ടിടത്തിൽ നിന്ന് ചാടിയ വിദ്യാർഥിനി മരിച്ചു. കോളേജിലെ മൂന്നാം വർഷ സോഷ്യോളജി വിദ്യാർത്ഥിനി ദേവികയാണ് (21) മരിച്ചത്. പന്തളം സ്വദേശിനിയാണ്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരണം.

ചാടണമെന്ന് സ്വയം തോന്നിയതുകൊണ്ട് ചെയ്തതാണെന്ന് ചികിത്സയിലിരിക്കെ വിദ്യാർത്ഥിനി കോട്ടയം വെസ്റ്റ് പോലീസിന് മൊഴി നൽകിയിരുന്നു.

അതേസമയം കുടുംബ പ്രശ്നങ്ങളെ തുടർന്ന് വിദ്യാർത്ഥിനി അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി സഹപാഠികളും പറഞ്ഞു.

ജൂലൈ 11 തിങ്കളാഴ്ച രാവിലെ 11:30 നാണ് കോളേജിന്റെ ഒന്നാം നിലയിൽ നിന്നും വിദ്യാർത്ഥിനി ചാടിയത്

LEAVE A REPLY

Please enter your comment!
Please enter your name here