സൈന്യത്തിനെതിരെ സമരം ; രണ്ട് ജനാധിപത്യ പ്രവർത്തകരെ വധിച്ച് മ്യാൻമർ സൈനിക ഭരണകൂടം

0

നായ്പിഡൊ: സൈന്യത്തിനെതിരെ സമരം നടത്തിയ രണ്ട് ജനാധിപത്യ പ്രവർത്തകരെ വധശിക്ഷ നടപ്പാക്കി മ്യാൻമർ സൈനിക ഭരണകൂടം. കോ ജിമ്മി (53), കോ ഫിയോ സിയ താവ് (41) എന്നിവരെയും മറ്റ് രണ്ട് പേരെയുമാണ് വധിച്ചത്. പുറത്താക്കപ്പെട്ട മുൻ പ്രസിഡന്‍റ് ഓങ് സാൻ സൂചിയുടെ അനുയായി ആയിരുന്നു താവ്.

ഇവരുടെ വധശിക്ഷയ്‌ക്കെതിരായ അപ്പീലുകൾ ജൂണിൽ തള്ളിയിരുന്നു. തുടർന്ന് പെട്ടെന്ന് ശിക്ഷ നടപ്പാക്കുകയായിരുന്നു.സൈന്യത്തിനെതിരെ സമരങ്ങൾ നടത്തിയതിനാണ് ഇവരെ മ്യാന്മർ സൈന്യം തടങ്കലിലാക്കിയത്. ജനുവരിയിൽ ആണ് ഇവർക്ക് വധശിക്ഷ വിധിച്ചത്.

പ്രവർത്തകരെ കൊന്നതിൽ വ്യാപക പ്രതിഷേധങ്ങളുയരുന്നുണ്ട്. പാശ്ചാത്യ രാജ്യങ്ങൾ മ്യാൻമറിനെതിരെ കൂടുതൽ ഉപരോധം കൊണ്ടുവരാനുള്ള സാധ്യതയുണ്ട്. മ്യാൻമറിൽ 2021ലാണ് ജനാധിപത്യ സർക്കാരിനെ അട്ടിമറിച്ച് സൈന്യം അധികാരം പിടിച്ചെടുത്തത്. ഈ ജനാധിപത്യ അട്ടിമറി വൻ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. അതോടൊപ്പം മനുഷ്യാവകാശ ലംഘനങ്ങളും മ്യാൻമറിൽ രൂക്ഷമായി.

LEAVE A REPLY

Please enter your comment!
Please enter your name here