കോയമ്പത്തൂരിൽ സ്‌കൂൾ വിദ്യാർത്ഥിനികളോട് അപമര്യാദയായി പെരുമാറിയ കായിക അദ്ധ്യാപകൻ അറസ്റ്റിൽ

0

കോയമ്പത്തൂരിൽ സ്‌കൂൾ വിദ്യാർത്ഥിനികളോട് അപമര്യാദയായി പെരുമാറിയ കായിക അദ്ധ്യാപകൻ അറസ്റ്റിൽ. സുഗുണപുരത്തെ സർക്കാർ സ്‌കൂൾ അദ്ധ്യാപകനായ പ്രഭാകരനാണ് അറസ്റ്റിലായത്. ശരീരത്തിൽ മോശമായി തൊടുന്നുവെന്ന പരാതി വ്യാപകമായതോടെ മാതാപിതാക്കൾ സ്‌കൂൾ ഉപരോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്തത്.

വാൽപ്പാറ സ്വദേശി പ്രഭാകരൻ എന്ന അമ്പത്തിയഞ്ച് വയസുകാരൻ ഒരാഴ്ച മുമ്പാണ് കോയമ്പത്തൂർ സുഗുണപുരം ഈസ്റ്റ് സർക്കാർ സ്‌കൂളിൽ കായികാധ്യാപകനായി എത്തിയത്. അന്ന് മുതൽ ഇയാൾ കുട്ടികളെ ശല്യം ചെയ്തിരുന്നുവെന്നാണ് പരാതി.

ശല്യം സഹിക്കാതായപ്പോൾ നിരവധി കുട്ടികൾ പ്രധാനാധ്യാപികയെ വിവരം അറിയിച്ചിരുന്നു. എന്നാൽ അവർ സംഭവം റിപ്പോർട്ട് ചെയ്യുകയോ നടപടിയെടുക്കുകയോ ചെയ്തില്ല. തുടർന്നാണ് മാതാപിതാക്കളും നാട്ടുകാരും സ്‌കൂൾ ഉപരോധിച്ചത്.

തുടർന്ന് ഡെപ്യൂട്ടി കമ്മീഷണർ നിലമ്പരശനും സംഘവും തഹസീൽദാറടക്കം റവന്യൂ അധികൃതരും സ്ഥലത്തെത്തി. രക്ഷിതാക്കളുമായി നടത്തിയ ചർച്ചയ്‌ക്കൊടുവിൽ പ്രഭാകരനെ പോക്‌സോ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു. പരാതി കിട്ടിയിട്ടും നടപടിയെടുക്കാതിരുന്ന പ്രധാന അദ്ധ്യാപികയെ സസ്‌പെൻഡ് ചെയ്യാൻ ജില്ലാ കളക്ടർ ജി എസ് സമീരൻ വിദ്യാഭ്യാസവകുപ്പിന് നിർദ്ദേശം നൽകി

Leave a Reply