കർക്കിടക വാവ് ബലി ഡ്യൂട്ടിയ്ക്ക് റൂറൽ ജില്ലയിൽ എഴുന്നൂറ്റമ്പത് പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു

0

കർക്കിടക വാവ് ബലി ഡ്യൂട്ടിയ്ക്ക് റൂറൽ ജില്ലയിൽ എഴുന്നൂറ്റമ്പത് പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു. ആലുവയിൽ മാത്രം രണ്ട് ഡി.വൈ.എസ്.പിമാരുടെ നേതൃത്വത്തിൽ നാനൂറ് ഉദ്യോഗസ്ഥരുണ്ടാകും. ജില്ലാ പോലീസ് മേധാവി വിവേക് കുമാർ മണപ്പുറവും, ക്ഷേത്രവും സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തി. ഡി.വൈ.എസ്.പിമാരായ പി.കെ.ശിവൻ കുട്ടി, ആർ.റാഫി എസ്.എച്ച്.ഒ എൽ.അനിൽകുമാർ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

Leave a Reply