മങ്കിപോക്‌സിനെതിരെ വാക്‌സിന്‍ നിര്‍മിക്കാന്‍ പദ്ധതിയില്ലെന്നു സെറം ഇന്‍സ്റ്റിറ്റിയൂട്ട്. മങ്കി പോക്‌സ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നുണ്ടെങ്കിലും വൈറസ് അണുബാധ പകര്‍ച്ചവ്യാധിയായി മാറാന്‍ സാധ്യതയില്ലാത്തത് കൊണ്ടാണ് ഈ തീരുമാനമെന്നു സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ മേധാവി അദര്‍ പൂനവാല്ല പറഞ്ഞു.
സെറം ഇന്‍സ്റ്റിറ്റിയൂട്ട് മങ്കിപോക്സ് വാക്‌സിന്‍ ഇറക്കുമതി ചെയ്യുമെന്നും 2-3 മാസത്തിനുള്ളില്‍ രാജ്യത്തു വാക്‌സിന്‍ ലഭ്യമാകുമെന്നും അദ്ദേഹം അറിയിച്ചു.
രോഗത്തിനെതിരെ ലോകാരോഗ്യ സംഘടന പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്നും അദര്‍ പൂനവാല്ല അറിയിച്ചു.