റഷ്യയുടെ യുദ്ധവിമാനം ഉക്രൈൻ സൈന്യം വെടിവെച്ചിട്ടു

0

റഷ്യയുടെ യുദ്ധവിമാനം ഉക്രൈൻ സൈന്യം വെടിവെച്ചിട്ടു. ഉക്രൈൻ സൈനികരെ ലക്ഷ്യം വെച്ച് കാക്കോവിന് മുകളിൽ പറന്ന യുദ്ധവിമാനമാണ് ഉക്രൈൻ വ്യോമസേന വെടിവെച്ചിട്ടത്. വെടിവെച്ചതിനെ തുടർന്ന് തകർന്നുവീഴുന്ന റഷ്യൻ വിമാനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. Su35 എന്ന ജെറ്റ് വിമാനമാണ് സേന വെടിവെച്ചിട്ടതെന്ന് പ്രതിരോധമന്ത്രാലയം ട്വിറ്ററിൽ അറിയിച്ചു.

വെടിയേറ്റ് താഴേക്ക് പതിച്ച വിമാനം നിലത്തെത്തി വൻ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. വിമാനം നിലത്ത് പതിക്കുന്നതിന് മുൻപ് പൈലറ്റ് പുറത്തേക്ക് ചാടിയെന്ന് മന്ത്രാലയം റെഡ്ഡിറ്റിൽ പങ്കുവെച്ച വീഡിയോ കുറിപ്പിൽ പറയുന്നു.

റഷ്യൻ വിമാനം ഉക്രൈൻ സൈനികരെലക്ഷ്യമിടുമ്പോഴാണ് വെടിവെച്ചിട്ടത് എന്നാണ് വ്യോമസേന നൽകുന്ന വിശദീകരണം. 24 മണിക്കൂറിനിടെ ഉക്രൈൻ സേനയുടെ ആന്റി എയർക്രാഫ്റ്റ് മിസൈൽ യൂണിറ്റ് റഷ്യയുടെ അഞ്ച് ആളില്ലാ വിമാനങ്ങൾ വെടിവെച്ചിട്ടുണ്ടെന്ന് ഉക്രൈൻ എയർ ഫോഴ്സ് കമാന്റ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here