രാ​ജു മാ​ത്യു​വി​നും എ.​വി. സെയ്ദി​നുംചി​ര​ന്ത​ന പു​ര​സ്കാ​രം

0

അ​ന​ശ്വ​ര ഗാ​യ​ക​ൻ മു​ഹ​മ്മ​ദ് റ​ഫി​യു​ടെ പേ​രി​ൽ ചി​ര​ന്ത​ന സാം​സ്കാ​രി​ക വേ​ദി എ​ല്ലാ​വ​ർ​ഷ​വും ന​ൽ​കി​വ​രു​ന്ന ചി​ര​ന്ത​ന-​മു​ഹ​മ്മ​ദ് റാ​ഫി പു​ര​സ്കാ​രം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ രാ​ജു മാ​ത്യു​വി​നും സാം​സ്കാ​രി​ക-​ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നും ജ​ന​റ​ൻ മെ​ഡി​ക്ക​ൽ സെൻറ​ർ എം.​ഡി​യു​മാ​യ എ.​വി. സ​യി​ദി​നും ന​ൽ​കു​മെ​ന്ന് ചി​ര​ന്ത​ന പ്ര​സി​ഡ​ന്‍റ്​ പു​ന്ന​ക്ക​ൻ മു​ഹ​മ്മ​ദ​ലി അ​റി​യി​ച്ചു. മു​ഹ​മ്മ​ദ് റ​ഫി​യു​ടെ ച​ര​മ​ദി​ന​മാ​യ ജൂ​ലൈ 31ന് ​ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​നി​ൽ ന​ട​ക്കു​ന്ന റ​ഫി നൈ​റ്റി​ൽ ഐ.​എ.​എ​സ് പ്ര​സി​ഡ​ന്‍റ്​ അ​ഡ്വ. വൈ.​എ. റ​ഹീം പു​ര​സ്കാ​രം സ​മ്മാ​നി​ക്കും. ച​ട​ങ്ങി​ൽ വി​വി​ധ മേ​ഖ​ല​യി​ലെ വ്യ​ക്തി​ത്വ​ങ്ങ​ൾ പ​ങ്കെ​ടു​ക്കു​മെ​ന്നും ചി​ര​ന്ത​ന പ്ര​സി​ഡ​ന്റ് അ​റി​യി​ച്ചു.

Leave a Reply