വേലുപ്പിള്ള പ്രഭാകരനുമായി അഭിമുഖം നടത്തിയ ആദ്യ മലയാള പത്രപ്രവർത്തകൻ ആർ ഗോപികൃഷ്ണൻ അന്തരിച്ചു

0

തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകനും മെട്രോ വാർത്ത ചീഫ് എഡിറ്ററുമായ ആർ ഗോപികൃഷ്ണൻ അന്തരിച്ചു. അൽപനേരം മുൻപ് കോട്ടയത്തെ വസതിയിലായിരുന്നു അന്ത്യം. ദീപിക, മംഗളം, കേരള കൗമുദി എന്നിവിടങ്ങളിൽ ന്യൂസ് എഡിറ്ററും കേരളകൗമുദിയിൽ ഡെപ്യൂട്ടി എഡിറ്ററുമായിരുന്നു.

എൽടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരനുമായി അഭിമുഖം നടത്തിയ ആദ്യ മലയാള പത്രപ്രവർത്തകനുമാണ്. അതിന്റെ ഭാഗമായി കെ സി സെബാസ്റ്റ്യൻ സ്മാരക അവാർഡ് ഉൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here