2035ഓടെ ബഹ്റൈനിലെ മരങ്ങളുടെ എണ്ണം ഇരട്ടിയാക്കാൻ പദ്ധതി

0

മനാമ: 2035ഓടെ ബഹ്റൈനിലെ മരങ്ങളുടെ എണ്ണം ഇരട്ടിയാക്കാൻ പദ്ധതി. രാജ്യത്തുടനീളം പ്രതിവർഷം രണ്ടര ലക്ഷം മരങ്ങൾ നട്ടുപിടിപ്പിക്കുമെന്ന് വാഴ്സയിൽ നടന്ന ലോക അർബൻ ഫോറത്തിൽ ജോയന്‍റ് മുനിസിപ്പൽ സർവിസസ് അസി. അണ്ടർ സെക്രട്ടറി ഷൗഖിയ ഹുമൈദാൻ പറഞ്ഞു.
നിലവിൽ 18 ലക്ഷം മരങ്ങളാണ് രാജ്യത്തുള്ളത്. 2035ൽ ഇത് 36 ലക്ഷമായി വർധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഓരോ വർഷവും സർക്കാർ സംരംഭങ്ങളിലൂടെ 1.4 ലക്ഷം മരങ്ങളും സ്വകാര്യ മേഖലയുടെ സഹകരണത്തോടെ 70,000 മരങ്ങളും വ്യക്തികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ 40,000 മരങ്ങളും നട്ടുപിടിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.

Leave a Reply