ഇ.പി.ജയരാജനും പി.കെ.ശ്രീമതിക്കുമെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി

0

എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജനും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ.ശ്രീമതിക്കുമെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി. എകെജി സെന്‍ററിനു നേരെ ആക്രമണം നടന്നതുമായി ബന്ധപ്പെട്ട് ഇരുവരും നടത്തിയ പരാമര്‍ശത്തില്‍ കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി.

പൊ​തു​പ്ര​വ​ര്‍​ത്ത​ക​നാ​യ പാ​യ്ച്ചി​റ ന​വാ​സാ​ണ് ഇ​രു​വ​ര്‍​ക്കു​മെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ക​ലാ​പാ​ഹ്വാ​നം, ഗൂ​ഢാ​ലോ​ച​ന എ​ന്നീ വ​കു​പ്പു​ക​ള്‍ ചു​മ​ത്തി ഇ​രു​വ​ര്‍​ക്കു​മെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്നാ​ണ് ഹ​ര്‍​ജി​യി​ലെ ആ​വ​ശ്യം.

തി​രു​വ​ന​ന്ത​പു​രം ജു​ഡീ​ഷ്യ​ല്‍ ഒ​ന്നാം ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ലാ​ണ് ഹ​ര്‍​ജി സ​മ​ര്‍​പ്പി​ച്ച​ത്. ഹ​ര്‍​ജി​യി​ല്‍ കോ​ട​തി തി​ങ്ക​ളാ​ഴ്ച വാ​ദം കേ​ള്‍​ക്കും.

Leave a Reply