സജി ചെറിയാന്‍ മന്ത്രിസഥാനം രാജിവച്ചതോടെ ജോലി നഷ്ടപ്പെട്ട പഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് മറ്റു മന്ത്രിമാരുടെ ഓഫീസില്‍ നിയമനം

0

തിരുവനന്തപുരം: സജി ചെറിയാന്‍ മന്ത്രിസഥാനം രാജിവച്ചതോടെ ജോലി നഷ്ടപ്പെട്ട പഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് മറ്റു മന്ത്രിമാരുടെ ഓഫീസില്‍ നിയമനം. അഞ്ച് പേര്‍ക്ക് വീതം തുറമുഖ മന്ത്രി അബ്ദുറഹ്മാന്റെയും സഹകരണ മന്ത്രി വി.എന്‍ വാസവന്റെയും നാല് പേര്‍ക്ക് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെയും ഓഫീസിലാ നിയമനം നല്‍കിയിരിക്കുന്നത്. ഇതോടെ ഈ മന്ത്രി റിയാസിന്റെ സ്റ്റാഫംഗങ്ങള്‍ 29 ഉം മറ്റ് രണ്ട് മന്ത്രിമാരുടെ പഴ്‌സണല്‍ സ്റ്റാഫിലെ അംഗങ്ങളുടെ എണ്ണം 30 ആയി. മന്ത്രിമാരുടെ പഴ്‌സണല്‍ സ്റ്റാഫില്‍ 25 പേര്‍ മതിയെന്ന എല്‍ഡിഎഫ് തീരുമാനം മറികടന്നാണ് ഈ നിയമനം.

സ്റ്റാഫിന് പെന്‍ഷന്‍ ഉറപ്പാക്കാനാണ് ഈ നടപടിയെന്നാണ് ആക്ഷേപം ഉയരുന്നത്. നിലവിലെ നിയമനുസരിച്ച് ഒരു വര്‍ഷമെങ്കിലും പഴ്‌സണല്‍ സ്റ്റാഫില്‍ ജോലി ചെയ്താലെ പെന്‍ഷന് അര്‍ഹതയുള്ളു. സജി ചെറിയാന്‍ രണ്ടു വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുന്‍പ് രാജിവച്ചതോടെ ഇവര്‍ക്ക് പെന്‍ഷനുള്ള അര്‍ഹത നഷ്ടപ്പെടുമായിരുന്നു.

സജി ചെറിയന്റെ പ്രൈവറ്റ് സെക്രെട്ടറി മനു സി പുളിക്കലിനെ അബ്ദു റെഹ്മാന്റെ പ്രൈവറ്റ് സെക്രട്ടറി ആയി നിയമിച്ചിട്ടുണ്ട്. സജി ചെറിയാന്‍ രാജി വെച്ചതിനു പിന്നാലെ ഈ മാസം 20 വരെ സ്റ്റാഫ് അംഗങ്ങളുടെ കാലാവധി നീട്ടിയിരുന്നു. 21 മുതലാണ് ഇവരെ മുഹമ്മദ് റിയാസിറേയും അബുറഹിമാന്റേയും സ്റ്റാഫിലേക്ക് മാറ്റിയത്. ഭരണഘടന വിരുദ്ധ പ്രസംഗത്തെ തുടര്‍ന്ന് ജൂലൈ ആറാം തിയതിയാണ് സംസ്‌കാരിക, ഫിഷറീസ് മന്ത്രിയായിരുന്ന സജി ചെറിയാന്‍ രാജിവച്ചത്.

Leave a Reply