പാര്‍ലമെന്റില്‍ ഇന്നും പ്രതിപക്ഷ ബഹളം

0

പാര്‍ലമെന്റില്‍ ഇന്നും പ്രതിപക്ഷ ബഹളം. ജിഎസ്ടി നിരക്ക് വര്‍ധന, വിലക്കയറ്റം, ഇന്ധന വില എന്നിവയില്‍ ചര്‍ച്ച ആവശ്യപ്പെട്ടായിരുന്നുന പ്രതിഷേധം. രാജ്യസഭയില്‍ പ്രതിഷേധിച്ച 19 എം.പിമാരെ ഈ ആഴ്ചയില്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് സസ്‌പെന്റു ചെയ്തു. സഭയുടെ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചതിനാണ് നടപടി.

തൃണമൂല്‍ കോണ്‍ഗ്രസ് എം.പിമാരായ സുസ്മിത ദേവ്, മൗസം നൂര്‍, ശാന്ത ഛേത്രി, ദോല സേന്‍, ശാന്തനു സെന്‍, അഭി രഞ്ജന്‍ ബിസ്‌വാര്‍, നദീമുള്‍ ഹഖ്, ഡിഎംകെ എം.പിമാരായ അഹദ് അബ്ദുള്ള, എസ്.കല്യാണ സുന്ദരം, ആര്‍.ഗിരഞ്ജന്‍, എന്‍.ആര്‍ ഇളങ്കോ, എം.ഷംണ്‍മുഖം, ഡോ.കനിമൊഴി, തെലങ്കാന രാഷ്ട്ര സമിതി അംഗങ്ങളായ ലിങ്കയ്യ യാദവ്, രവിഹന്ദ്ര വാദിരാജു, ദമോദര്‍ റാവു ദിവകോണ്ട, സിപിമ്മിലെ എ.എ റഹിം, വി.ശിവദാസന്‍, സിപിഐയിലെ സന്തോഷ് കുമാര്‍ പി. എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്.

കഴിഞ്ഞ ദിവസം നാല് കോണ്‍ഗ്രസ് എം.പിമാരെ ലോക്‌സഭയില്‍ നിന്ന് സമ്മേളന കാലാവധി കഴിയുന്നത് വരെ വിലക്കിയിരുന്നു.

നരേന്ദ്ര മമാദിയും അമിത് ഷായും ചേര്‍ന്ന് ജനാധിപത്യത്തെ സസ്‌പെന്റു ചെയ്തുവെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി ഡെറിക് ഒബ്രിയന്‍ വിമര്‍ശിച്ചു. ബഹളം രൂക്ഷമായി തുടര്‍ന്നതോടെ രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു.

Leave a Reply