മഹാരാഷ്ട്രയിലെ അന്ധേരിയിൽ സിനിമാ സെറ്റിന് തീപിടിച്ച് ഒരാൾ മരിച്ചു

0

മഹാരാഷ്ട്രയിലെ അന്ധേരിയിൽ സിനിമാ സെറ്റിന് തീപിടിച്ച് ഒരാൾ മരിച്ചു. അന്ധേരിയിലെ സ്പോർട്സ് കോംപ്ലക്‌സിനു സമീപമുള്ള ഡിഎൻ നഗറിലെ സിനിമാ സെറ്റിനാണ് തീപിടിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 4.30നാണ് സംഭവം. ഇവിടെനിന്ന് പുകയുയരുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.

പ്രദേശത്തെ ഒരു കടയ്ക്കാണ് തീപിടിച്ചതെന്നായിരുന്നു ആദ്യം പുറത്തുവന്നതെങ്കിലും പിന്നീട് ഇതൊരു സിനിമാ സെറ്റാണെന്ന് അധികൃതർ സ്ഥിരീകരിച്ചു. പത്തോളം ഫയർ എൻജിനുകൾ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.

Leave a Reply