അവിഹിതബന്ധത്തിന് തയ്യാറായില്ല; മക്കളുടെ കണ്‍മുന്നിലിട്ട് കൊലപ്പെടുത്തി, യുവതിയുടെ മൃതദേഹം ഭര്‍ത്താവ് പാത്രത്തിലിട്ട് തിളപ്പിച്ചു

0

കറാച്ചി:  ആറ് മക്കളുടെ മുന്നില്‍ വച്ച് യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് മൃതദേഹം പാത്രത്തിലിട്ട് തിളപ്പിച്ചു. കറാച്ചിയിലെ ഗുല്‍ഷന്‍- ഇ- ഇഖ്ബാല്‍ പരിസരത്താണ് സംഭവം. കൊലപാതകം നടത്തിയ ആഷിഖ് ഒളിവില്‍ പോയതായി പൊലീസ് പറഞ്ഞു

32കാരിയുടെ മൃതദേഹം  ആഷിഖ് ജോലി ചെയ്യുന്ന സ്‌കൂളിലെ അടുക്കളയിലെ പാത്രത്തില്‍ നിന്ന് കണ്ടെടുത്തു. 15കാരിയായ മകളാണ് വിവരം പൊലീസിനെ വിളിച്ചറിയിച്ചത്. 

യുവതിയുടെ ഭര്‍ത്താവ് സ്‌കൂളില്‍ വാച്ചറായി ജോലി ചെയ്തുവരികയാണെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ സ്‌കൂളിലെ ക്വട്ടേഴ്‌സിലാണ് താമസിച്ചിരുന്നത്. ഒന്‍പതുമാസമായി സ്‌കൂള്‍ അടച്ചിട്ടിരിക്കുകയാണ്. യുവതിയെ കൊലപ്പെടുത്തിയ ശേഷം മൂന്ന് കുട്ടികളുമായി അയാള്‍ സ്ഥലം വിട്ടതായി പൊലീസ് പറഞ്ഞു.  മറ്റ് മൂന്ന് കുട്ടികള്‍ പൊലീസ് സംരക്ഷണത്തിലാണുള്ളത്. 
യുവതിയെ തലയണ കൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം പാത്രത്തിലിട്ട് തിളപ്പിക്കുകയായിരുന്നെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഒരുകാല്‍ മൃതദേഹത്തില്‍ നിന്നും വേര്‍പ്പെട്ട നിലയിലായിരുന്നു. കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ല.  യുവതിയെ ഇയാള്‍ അവിഹിതബന്ധത്തിന് നിര്‍ബന്ധിപ്പിച്ചിരുന്നതായും യുവതി ഇത് നിരസിച്ചതാണ് കൊലപാതകത്തിന് കാരണമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പ്രതിയ്ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here