ടെലിവിഷൻ രംഗത്തെ ഓസ്കർ എന്നറിയപ്പെടുന്ന എമ്മി പുരസ്കാരത്തിന് നാമനിർദ്ദേശം നേടി നിരുപമ രാജേന്ദ്രൻ

0

ടെലിവിഷൻ രംഗത്തെ ഓസ്കർ എന്നറിയപ്പെടുന്ന എമ്മി പുരസ്കാരത്തിന് നാമനിർദ്ദേശം നേടി നിരുപമ രാജേന്ദ്രൻ. ഗുരുവായൂർ സ്വദേശികളായ രാജന്റെയും സ്മിതയുടെയും മകളാണ് നിരുപമ. ലണ്ടനിൽ സൗണ്ട് എഡിറ്ററായി ജോലി ചെയ്യുകയാണ് നിരുപമ. അതിനിടെയാണ് ഡോക്യുമെന്ററി ചെയ്യാൻ അവസരം ലഭിച്ചത്.

പ്രണയച്ചതിയിൽ വീഴ്ത്തുന്ന ഒരു ആനക്കള്ളൻ; ‘ടിന്റെർ സ്വിന്റ്ലർ
നാമനിർദ്ദേശം. ഫെലിസിറ്റി മോറിസാണ്ഈ ഡോക്യുമെന്ററി ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഡേറ്റിങ് ആപ്പായ ടിൻഡറിലൂടെ ഒട്ടേറെ യുവതികളെ വഞ്ചിക്കുകയും സാമ്പത്തികമായി ചൂഷണം ചെയ്യുകയും ചെയ്ത സൈമൺ ലെവിയേവ് എന്നപേരിൽ അറിയപ്പെടുന്ന ഷിമോൺ യെഹൂദ ഹയാത് എന്ന ഇസ്രായേലി യുവാവിനെക്കുറിച്ചാണ് ഈ ഡോക്യുമെന്ററി

ഫെബ്രുവരി 2 നാണ് ടിൻഡർ സ്വിന്റ്ലർ പുറത്തിറങ്ങിയത്. മികച്ച പ്രതികരണമാണ് ഈ ഡോക്യുമെന്ററിയ്ക്ക് ലഭിച്ചത്. വെറും 15 മാസം മാത്രം ശിക്ഷിക്കപ്പെട്ട് ഇസ്രായേലിൽ ഇപ്പോൾ സ്വതന്ത്ര ജീവിതം നയിക്കുന്ന സൈമൺ ലെവിയേവിനെ ഡോക്യുമെന്ററി പുറത്തിറങ്ങിയതിന് ശേഷം ടിൻഡർ നിരോധിക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here