അട്ടപ്പാടിയിലെ തന്‍റെ നാലേക്കർ കൈയേറിയതിനെതിരെ ഏതറ്റം വരെയും നിയമനടപടിക്ക് പോകാൻ തയാറാണെന്ന് ദേശീയ അവാർഡ് നേടിയ നഞ്ചിയമ്മ

0

തൃശൂർ: അട്ടപ്പാടിയിലെ തന്‍റെ നാലേക്കർ കൈയേറിയതിനെതിരെ ഏതറ്റം വരെയും നിയമനടപടിക്ക് പോകാൻ തയാറാണെന്ന് ദേശീയ അവാർഡ് നേടിയ നഞ്ചിയമ്മ. തൃശൂരിൽ മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അവർ. മുത്തച്ഛന്റെ സ്വത്തായ നാലേക്കറാണ് അട്ടപ്പാടിയിൽ ഒരു വ്യക്തി കൈയേറിയത്. ഞങ്ങൾ ആ ഭൂമിയിൽ കയറുമ്പോൾ ആ വ്യക്തി തടുക്കുകയും തന്റെ ഭൂമിയാണെന്ന് അവകാശപ്പെടുകയും ചെയ്തു. ഇതിനെതിരെ കേസ് കൊടുത്തിട്ടുണ്ട്.

തൊഴിലുറപ്പിൽ നിന്ന് കിട്ടുന്ന പണം കൂട്ടിവെച്ചാണ് പത്തുവർഷത്തോളമായി കേസ് നടത്തിവരുന്നതെന്ന് അവർ പറഞ്ഞു. ആദിവാസി കൈയേറ്റം എന്നത് അട്ടപ്പാടിയുടെ ശാപമാണ്. എല്ലായിടത്തും കൈയേറ്റമാണ്. ഞങ്ങളു​ൾപ്പെടെ കേസ് നടത്തി എത്രയോ പണം നഷ്ടമാകുന്നു. മാമന്റെ അച്ഛൻ, മാമൻ, ഭർത്താവ്, ഭർത്താവിന്റെ ഏട്ടൻ, ഇപ്പോഴിതാ ഞങ്ങൾ പെണ്ണുങ്ങളാണ് ഇപ്പോൾ കേസ് നടത്തുന്നത്.

ഞങ്ങളുടെ ഭൂമിയിൽ കയറാൻ സമ്മതിക്കുന്നില്ല. പൊലീസും എത്തി ഇ​പ്പോൾ കേസിൽ ഒരു തീരുമാനമാകട്ടെ എന്ന് പറഞ്ഞ് വിലക്കുന്നു. ഞങ്ങളുടെ ഭൂമിക്ക് എല്ലാ രേഖകളും കൈയിലുണ്ട്. ആഗസ്റ്റ് രണ്ടിന് കോടതിയിൽ രേഖകൾ സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അന്നറിയാം തീരുമാനം.

Leave a Reply