മാംസാവശിഷ്ടങ്ങളുമായെത്തിയ ലോറി നാട്ടുകാർ തടഞ്ഞു

0

ബാലുശ്ശേരി: മാംസാവശിഷ്ടങ്ങളുമായെത്തിയ ലോറി നാട്ടുകാർ തടഞ്ഞു. കിനാലൂർ എസ്റ്റേറ്റിൽ എടന്നൂർ ഭാഗത്ത് പോത്തിൻ മാംസാവശിഷ്ടങ്ങളുമായി കഴിഞ്ഞ ദിവസം പുലർച്ചെയോടെയാണ് ലോറി എത്തിയത്. കാസർകോട്ടുനിന്ന് എറണാകുളത്തേക്ക് ലോഡ് കയറ്റിപ്പോകുകയായിരുന്ന ലോറി ദുർഗന്ധം കാരണം, പാർട്ണർ കൂടിയായ ജീവനക്കാരന്റെ വീട് സ്ഥിതി ചെയ്യുന്ന കിനാലൂർ കെ.എസ്.ഐ.ഡി.സി -എം.എം പറമ്പ് റോഡിൽ നിർത്തിയിടുകയായിരുന്നു. ലോറിയിലെ മാംസ മാലിന്യം ശരിയായ രീതിയിൽ മൂടിവെക്കാത്തതിനാൽ കാക്കയും നായ്ക്കളുമെത്തി അവശിഷ്ടങ്ങൾ കൊത്തിവലിച്ച് പുറത്തിട്ടു. രാവിലെയോടെ പ്രദേശത്ത് ദുർഗന്ധം പരന്നതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തിറങ്ങി.

ലോ​റി​യി​ൽ നി​ന്ന് മ​ലി​ന ദ്രാ​വ​കം പു​റ​ത്തേ​ക്ക് ഒ​ഴു​കി സ​മീ​പ​ത്തെ തോ​ടും റോ​ഡോ​ര​വും മ​ലി​ന​മാ​യി. വാ​ർ​ഡ് മെം​ബ​ർ ഷാ​ജി കെ. ​പ​ണി​ക്ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​കാ​ർ ഇ​ട​പെ​ട്ട് ദ്രാ​വ​ക മാ​ലി​ന്യം കു​ഴി​യെ​ടു​ത്ത് മ​ണ്ണി​ട്ട് മൂ​ടി. രാ​ത്രി​യോ​ടെ ത​ന്നെ വാ​ഹ​നം എ​റ​ണാ​കു​ള​ത്തേ​ക്ക് കൊ​ണ്ടു​പോ​കാ​നു​ള്ള ന​ട​പ​ടി​യെ​ടു​ത്ത ശേ​ഷ​മാ​ണ് നാ​ട്ടു​കാ​രു​ടെ പ്ര​തി​​ഷേ​ധം അ​വ​സാ​നി​ച്ച​ത്.
പ​ന​ങ്ങാ​ട് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തി 25,000 രൂ​പ പി​ഴ ചു​മ​ത്തി. പ​രി​സ​ര​ത്ത് ക്ലോ​റി​നേ​ഷ​നും ന​ട​ത്തി.

LEAVE A REPLY

Please enter your comment!
Please enter your name here