ശബരിമല ശ്രീകോവിലിൽ ചോർച്ച

0

പത്തനംതിട്ട: ശബരിമല ശ്രീകോവിലിൽ ചോർച്ച. സ്വർണം പൊതിഞ്ഞ ഭാഗത്താണ് ചോർച്ച ശ്രദ്ധയിൽപ്പെട്ടത്. ചോര്‍ച്ചയിലൂടെ വെള്ളം കഴുക്കോലിലൂടെ ദ്വാരപാലക ശില്പങ്ങളിൽ വീഴുന്നതായാണ് അധികൃതർ കണ്ടെത്തിയത്.

ഓഗസ്റ്റ് അഞ്ചിന് സ്വർണപ്പാളികൾ ഇളക്കി പരിശോധിക്കും. തന്ത്രി, തിരുവാഭരണ കമ്മീഷണർ എന്നിവരുടെ സാന്നിധ്യത്തിലാകും പരിശോധന. ഒരു ദിവസം കൊണ്ട് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ

Leave a Reply