ഇൻഡിഗോ വിമാനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ച കേസിൽ ഇ.പി. ജയരാജനെതിരേ കേസെടുക്കാൻ ഉത്തരവ്

0

തിരുവനന്തപുരം: ഇൻഡിഗോ വിമാനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ച കേസിൽ എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജനെതിരേ കേസെടുക്കാൻ ഉത്തരവ്. തിരുവനന്തപുരം ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയാണ് ഇ.പി. ജയരാജനെതിരേയും മുഖ്യമന്ത്രിയുടെ രണ്ടു പേഴ്സണൽ സ്റ്റാഫിനെതിരേയും കേസെടുക്കാൻ ഉത്തരവിട്ടത്.

മനപ്പൂർവമല്ലാത്ത നരഹത്യ, വധശ്രമം, ക്രിമിനൽ ഗൂഢാലോചന എന്നിവ ചുമത്തി കേസെടുക്കാനാണ് വലിയതുറ പോലീസിന് കോടതി നിർദേശം നൽകിയിരിക്കുന്നത്. കേസിലെ പ്രതികളായ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി.

വിമാനത്തിലെ അതിക്രമത്തിൽ ഇ.പി. ജയരാജനെതിരേ പോലീസ് കേസെടുക്കാത്തത് ഇരട്ട നീതിയാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇ.പിക്കെതിരേ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോടതിയെ സമീപിച്ചത്. കോടതിയുടെ ഉത്തരവ് പോലീസിനും കനത്ത തിരിച്ചടിയായിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here