അന്തരിച്ച സിനിമ- സീരിയൽ പരസ്യചിത്ര സംവിധായകൻ ജെ.ഫ്രാൻസിസിന്റെ സംസ്‌ക്കാരം ഇന്ന് രാവിലെ

0

കൊച്ചി: അന്തരിച്ച സിനിമ- സീരിയൽ പരസ്യചിത്ര സംവിധായകൻ ജെ.ഫ്രാൻസിസിന്റെ (52) സംസ്‌ക്കാരം ഇന്ന് രാവിലെ. പെരുമ്പടപ്പ് സാന്റാക്രൂസ് ദേവാലയ വളപ്പിൽ ചൊവ്വാഴ്ച രാവിലെ 11 മുതൽ മൃതദേഹം പൊതുദർശനത്തിനു വച്ചശേഷം ദേവാലയ സെമിത്തേരിയിൽ സംസ്‌കാരം നടത്തുമെന്നു ബന്ധുക്കൾ അറിയിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഫ്രാൻസിസിന്റെ അന്ത്യം.

പൂത്തുമ്പിയും പൂവാലന്മാരും, മസനഗുഡി മന്നാഡിയാർ സ്പീക്കിങ് എന്നീ സിനിമകളും ‘ഇങ്ങനെയൊക്കെ നടന്നാ മതിയാ?’ എന്ന സീരിയലും സംവിധാനം ചെയ്തു. ഒട്ടനവധി പരസ്യചിത്രങ്ങളും ഒരുക്കിയിട്ടുണ്ട്. പെരുമ്പടപ്പ് ചമ്പാടി ഹൗസിൽ പരേതനായ ജോസ്ലിന്റെ മകനാണ്.മാതാവ്: മേരി. ഭാര്യ: ഷീബ ഫ്രാൻസിസ്. മകൻ: സാവിയോ ഫ്രാൻസിസ്

Leave a Reply