കെ.എസ്.ആർ.ടി.സി.യുടെ ബൈപാസ് റൈഡർ സർവിസുകളിൽ ജില്ലയിൽ കൂടുതൽ സ്റ്റോപ്പുകൾ അനുവദിച്ചു

0

ആലപ്പുഴ: കെ.എസ്.ആർ.ടി.സി.യുടെ ബൈപാസ് റൈഡർ സർവിസുകളിൽ ജില്ലയിൽ കൂടുതൽ സ്റ്റോപ്പുകൾ അനുവദിച്ചു. ദേശീയപാതയിലൂടെ തിരുവനന്തപുരം-കോഴിക്കോട് റൂട്ടിൽ എ.സി ലോഫ്ലോർ ബസുകളും സ്വിഫ്റ്റ് ഡീലക്സ് ബസുകളുമാണ് കൂടുതൽ സർവിസ് നടത്തുന്നത്.
ദേശീയപാതയിൽ കായംകുളം കെ.എസ്.ആർ.ടി.സിക്ക് സമീപത്തെ സിഗ്നൽ ജങ്‌ഷൻ, ഹരിപ്പാട് ബസ് സ്റ്റാൻഡിന് പുറത്ത്, അമ്പലപ്പഴ ബസ് സ്റ്റാൻഡിന് മുൻവശം, വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി ഗേറ്റിന് മുന്നിൽ, ആലപ്പുഴ കൊമ്മാടിയിലെ ബൈപാസ് ഫീഡർ സ്റ്റേഷൻ, ചേർത്തലയിൽ പോളിടെക്നിക് ജങ്ഷനിലെ ഫീഡർ സ്റ്റേഷൻ, എരമല്ലൂരിൽ ദേശീയപാതയിലെ ബസ് സ്റ്റോപ്, അരൂരിൽ ദേശീയപാത ബൈപാസ് എന്നിവിടങ്ങളിലാണ് സ്റ്റോപ്.

LEAVE A REPLY

Please enter your comment!
Please enter your name here