കേരള സാഹിത്യ അക്കാദമി അവാർഡ്: അൻവർ അലിക്കും ഡോ.ആർ.രാജശ്രീക്കും വിനയ് തോമസിനും പുരസ്കാരം

0

തൃശൂർ: കേരള സാഹിത്യ അക്കാദമി അവർഡുകൾ പ്രഖ്യാപിച്ചു.​ മെഹബൂബ എക്സ്പ്രസ് എന്ന കവിതക്ക് അൻവർ അലിയും കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കഥ എന്ന നോവലിന് ഡോ.ആർ.രാജശ്രീയും പുറ്റ് എന്ന നോവലിന് വിനയ് തോമസും പുരസ്കാരത്തിന് അർഹരായി. വൈശാഖൻ, പ്രഫ.കെ.പി ശങ്കരൻ എന്നിവർക്ക് വിശിഷ്ടാംഗത്വം നൽകി. ഡോ.കെ.ജയകുമാർ, കടത്തനാട്ട് നാരായണൻ, ജാനമ്മ കുഞ്ഞുണ്ണി, കവിയൂർ രാജഗോപാലൻ, ഗീത കൃഷ്ണൻകുട്ടി, കെ.എ ജയശീലൻ എന്നിവർക്ക് സമഗ്ര സംഭാവനക്കുള്ള പുരസ്കാരമുണ്ട്. ഇ.വി രാമകൃഷ്നാണ് വിലാസിനി അവാർഡ്.

ചെറുകഥ: വി.എം.ദേവദാസ് (വഴികണ്ടു പിടിക്കുന്നവർ), നാടകം: പ്രദീപ് മണ്ടൂർ ( നമുക്ക് ജീവിതം പറയാം), സാഹിത്യ വിമർശം: ആർ.അജയകുമാർ ( വാക്കിലെ നേരങ്ങൾ ), വൈജ്ഞാനിക സാഹിത്യം: ഡോ. ഗോപകുമാർ ചോലയിൽ ( കാലാവസ്ഥാ വ്യതിയാനവും കേരളവും ), ആത്മകഥ: പ്രഫ.ടി.ജെ.ജോസഫ്(അറ്റുപോകാത്ത ഓർമ്മകൾ ), എതിര് (എം.കുഞ്ഞാമൻ ), യാത്രാവിവരണം: വേണു ( നഗ്നരും നരഭോജികളും) വിവർത്തനം: കായേൻ (ഷൂസേ സമരാ ഗു), അയ്മനം ജോൺ, ബാലസാഹിത്യം: രഘുനാഥ് പലേരി (അവർ മൂവരും ഒരു മഴവില്ലും, ഹാസ്യസാഹിത്യം: ആൻ പാലി (അ ഫോർ അന്നാമ്മ)

Leave a Reply