വീടുകൾ തകർത്ത് കളഞ്ഞാലും ഭരണഘടന നിലംപരിശാക്കരുതെന്ന് ജംഇയ്യത്തുൽ ഉലമായേ ഹിന്ദ്

0

ന്യൂഡൽഹി: വീടുകൾ തകർത്ത് കളഞ്ഞാലും ഭരണഘടന നിലംപരിശാക്കരുതെന്ന് ജംഇയ്യത്തുൽ ഉലമായേ ഹിന്ദ്. ബുൾഡോസർ രാജുമായി ബന്ധപ്പെട്ട സുപ്രീംകോടതി നിലപാടിനോട് പ്രതികരിക്കുകയായിരുന്നു സംഘടന.
രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ സർക്കാറിനെതിരെ പ്രതിഷേധത്തിനിറങ്ങുന്നവരുടെ വീടുകളും കെട്ടിടങ്ങളും തകർക്കുന്ന ബുൾഡോസർ രാജ് വിലക്കണമെന്ന ആവശ്യം ബുധനാഴ്ച സുപ്രീംകോടതി തള്ളിയതിന് പിന്നാലെയാണ് ഹരജി സമർപ്പിച്ച ജംഇയ്യത്തുൽ ഉലമായെ ഹിന്ദിന്‍റെ പ്രതികരണം.

രാജ്യത്തിന്‍റെ ഭരണഘടനയും നിയമവാഴ്ചയും ഉയർത്തിപ്പിടിക്കാനാണ്​ ഇതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചതെന്ന്​ ജംഇയ്യത്തുൽ ഉലമായേ പ്രസിഡന്‍റ്​ മൗലാന മഹ്​മൂദ്​ മദനി വ്യക്​തമാക്കി. കോടതിയിൽ തെളിയിക്കാത്ത കുറ്റത്തിനാണ്​ സർക്കാർ ശിക്ഷ നടപ്പാക്കുന്നത്​. വീടുകൾ പൊളിക്കുന്നതും നിർമിക്കുന്നതുമല്ല ആശങ്ക. രാജ്യത്തിന്‍റെ ഭരണഘടന നിലംപരിശാക്കരുത്​. അതിനായുള്ള നിയമ പോരാട്ടവുമായി മുന്നോട്ടുപോകുകയാണെന്നും അതിനിയും തുടരുമെന്നും മഹ്മൂദ്​ മദനി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here