യാത്രക്കാർ കുറവായതിനാൽ കണ്ണൂർ-മുംബൈ സെക്ടറിൽ ഇൻഡിഗോയുടെയും ഗോ ഫസ്റ്റിന്റെയും വിമാന സർവീസുകൾ വെള്ളിയാഴ്ച റദ്ദാക്കി

0

യാത്രക്കാർ കുറവായതിനാൽ കണ്ണൂർ-മുംബൈ സെക്ടറിൽ ഇൻഡിഗോയുടെയും ഗോ ഫസ്റ്റിന്റെയും വിമാന സർവീസുകൾ വെള്ളിയാഴ്ച റദ്ദാക്കി. കണ്ണൂരിൽനിന്ന് മുംബൈയിലേക്കും തിരിച്ചുമുള്ള സർവീസുകളാണ് റദ്ദാക്കിയത്.

കഴിഞ്ഞദിവസവും യാത്രക്കാരില്ലാത്തതിനാൽ ഗോ ഫസ്റ്റിന്റെ കണ്ണൂർ-മുംബൈ സർവീസ് റദ്ദാക്കിയിരുന്നു. ടിക്കറ്റെടുത്തവർക്ക് മറ്റൊരു ദിവസത്തേക്ക് മാറ്റിനൽകി. എതാനും ദിവസങ്ങളായി കണ്ണൂർ-മുംബൈ സെക്ടറിൽ യാത്രക്കാർ കുറവാണ്. ആഴ്ചയിൽ മൂന്നുദിവസമുണ്ടായിരുന്ന ഇൻഡിഗോയുടെ മുംബൈ സർവീസ് കഴിഞ്ഞദിവസമാണ് എല്ലാ ദിവസവുമാക്കി മാറ്റിയത്.

Leave a Reply