ഉത്തർപ്രദേശിൽ ഖുർജ നഗറിലെ മോസ്കിനുള്ളിൽവച്ച് വെടിയേറ്റ് വയോധികൻ കൊല്ലപ്പെട്ടു

0

 ഉത്തർപ്രദേശിൽ ഖുർജ നഗറിലെ മോസ്കിനുള്ളിൽവച്ച് വെടിയേറ്റ് വയോധികൻ കൊല്ലപ്പെട്ടു. ഷെയ്ഖ്പെൻ പ്രദേശവാസിയായ ഇദ്രിസ്(65) ആണ് കൊലചെയ്യപ്പെട്ടത്.

കൊ​ല​യാ​ളി​യെ ഇ​തു​വ​രെ പി​ടി​കൂ​ടി​യി​ട്ടി​ല്ല. സം​ഭ​വ​സ​മ​യ​ത്ത് ഇ​ദ്രി​സി​ന്‍റെ മ​ക​നും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. താ​നും പി​താ​വും ന​ട​ന്നു​വ​രു​ന്പോ​ൾ അ​ക്ര​മി പി​താ​വി​നു നേ​രേ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു ഇ​ദ്രി​സി​ന്‍റെ മ​ക​ൻ പ​റ​ഞ്ഞു.

ഭ​യ​ന്നു​പോ​യ പി​താ​വ് സ​മീ​പ​ത്തെ മോ​സ്കി​ലേ​ക്കു ഓ​ടി​ക്ക​യ​റു​ക​യും പി​ന്തു​ട​ർ​ന്ന് എ​ത്തി​യ അ​ക്ര​മി പി​താ​വി​നെ വെ​ടി​വ​ച്ചു കൊ​ല്ലു​ക​യു​മാ​യി​രു​ന്നു​വെ​ന്നും മ​ക​ൻ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചി​ല​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്നും അ​ക്ര​മിയെ ഉ​ട​ൻ പി​ടി​കൂ​ടു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here