വാവുബലിയിടാനെന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയ ഗൃഹനാഥൻ തോട്ടിൽവീണ് മരിച്ചനിലയിൽ

0

മതിരയിൽ ഗൃഹനാഥനെ തോട്ടിൽവീണ് മരിച്ചനിലയിൽ കണ്ടെത്തി. മതിര ജയഭവനിൽ അനിരുദ്ധൻ (60)ആണ് മരിച്ചത്. വ്യാഴം പുലർച്ചെ സുഹൃത്തുക്കൾക്കൊപ്പം വാവുബലി ചടങ്ങുകൾക്കായി കോട്ടയം രാമപുരത്തേക്കുപോയ അനിരുദ്ധൻ രാത്രി 7.30ന് മതിരയിൽ എത്തിയിരുന്നു. തുടർന്ന്, വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ തോട്ടുമുക്ക് ഭാഗത്തെത്തിയപ്പോൾ കാൽവഴുതി തോട്ടിലേക്ക് വീണതാണെന്ന് കരുതുന്നു.

ശക്തമായ മഴയുണ്ടായിരുന്നതിനാൽ തോട്ടിൽ വെള്ളവും ഒഴുക്കും കൂടുതലായിരുന്നു. തിട്ടയിൽ തട്ടിക്കിടന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ചിതറ പൊലീസ് മേൽനടപടി സ്വീകരിച്ചു. സംസ്‌കാരം ശനിയാഴ്ച വീട്ടുവളപ്പിൽ. ഭാര്യ: ജയശ്രീ. മക്കൾ: അനീഷ് (ഒമാൻ), രതീഷ് (ബിഎസ്എഫ്, കശ്മീർ) വിദ്യ, വിഷ്ണു. മരുമക്കൾ: ജിജി, സന്തോഷ് കുമാർ.

Leave a Reply