കണ്ണൂരിൽ അതിമാരക മയക്കുമരുന്നായ എൽ എസ് ഡി സ്റ്റാമ്പ് , ഹാശിഷ് ഓയിൽ, കഞ്ചാവ്, നൈട്രേ സെഫാം ഗുളികകളടക്കം മയക്കുമരുന്ന് ശേഖരവുമായി രണ്ട് പേർ പിടിയിൽ

0

കണ്ണൂരിൽ അതിമാരക മയക്കുമരുന്നായ എൽ എസ് ഡി സ്റ്റാമ്പ് , ഹാശിഷ് ഓയിൽ, കഞ്ചാവ്, നൈട്രേ സെഫാം ഗുളികകളടക്കം മയക്കുമരുന്ന് ശേഖരവുമായി രണ്ട് പേർ പിടിയിൽ. കണ്ണൂർ മൂന്നാംപീടികയിലെ ഷഹിൻ രാജൻ (22)ഏബിൾ ജോസ് (28) എന്നിവരെയാണ് കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷൻ എസ് ഐ നസീബ് സി എച്ച്, ഡാൻ സാഫ് ടീം ചേർന്ന് പിടികൂടിയത്. കണ്ണൂർ മാർക്കറ്റിൽ സ്റ്റേഷനറി കട ഉടമയായ ഏബിൾ കഞ്ചാവ് ഉപയോഗത്തിലൂടെ കഞ്ചാവ് വിൽപ്പനയിൽ എത്തിയിട്ട് 4 വർഷത്തോളമായി.

ഈയടുത്ത കാലത്താണ് ന്യൂജെൻ മയക്കുമരുന്നിനത്തിലേക്ക് ഇയാൾ കടന്നത്. ഷഹിൻ രാജൻ എന്നയാളായിരുന്നു ഇയാൾക്കു വേണ്ടി മയക്കുമരുന്ന് ആവശ്യക്കാർക്ക് കൊടുത്തിരുന്നത്, ആഴ്ചകളായി ഇവരുടെ നീക്കങ്ങൾ ജില്ലാ ആന്റി നാർക്കോട്ടിക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സ് ടീമംഗങ്ങൾ നിരീക്ഷിച്ചു വരികയായിരുന്നു. ഇവരിൽ നിന്ന് 26.1 ഗ്രാം ഹാശിഷ് ഓയിലും, 20 എണ്ണം എൽ എസ് ഡി സ്റ്റാമ്പും , നൈട്രോസെഫാം ഗുളികകളും കഞ്ചാവും കണ്ടെടുത്തു. കണ്ണൂർ ടൗൺ സ്റ്റേഷൻ എസ് ഐ നസീബ് സി എച്ച് ഉം ഉഅചടഅഎ ടീമംഗങ്ങളായ , എസ് ഐ റാഫി അഹമ്മദ്, മഹിജൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ അജിത്ത് സി, മഹേഷ് സി പി , മിഥുൻ പി.സി, രാഹുൽ എന്നിവർ ചേർന്നാണ് മയക്കുമരുന്ന് സംഘത്തെ പിടികൂടിയത്.

Leave a Reply