ആൺകുട്ടിയെ പ്രസവിക്കാത്തതിന്റെ പേരിൽ ഭാര്യയെ ചുട്ടുകൊന്ന ഭർത്താവിന് ജീവപര്യന്തം

0

ആൺകുട്ടിയെ പ്രസവിക്കാത്തതിന്റെ പേരിൽ ഭാര്യയെ ചുട്ടുകൊന്ന ഭർത്താവിന് ജീവപര്യന്തം. അച്ഛനെതിരേ രണ്ട് പെൺമക്കൾ മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് കോടതി ജീവപര്യന്ത്യം ശിക്ഷിച്ചത്. അച്ഛൻ അമ്മയെ ചുട്ടു കൊന്നതിന് തങ്ങൾ ദൃക്‌സാക്ഷികളായിരുന്നുവെന്ന് പെൺകുട്ടികൾ കോടതിയിൽ മൊഴി നൽകി. ബുലന്ദ്ശർ കോടതിയാണ് 48 കാരനായ യു.പി സ്വദേശി മനോജ് ബൻസാലിനെ ശിക്ഷിച്ചത്.

ഇയാൾക്കെതിരേ പെൺമക്കളായ തന്യ, ലതിക ബൻസാൽ എന്നീ പെൺകുട്ടികളാണ് കോടതിയിൽ മൊഴി നൽകിയത്. 2016-ജൂൺ 14 ന് ആയിരിന്നു കേസിനാസ്പദമായ സംഭവം. ആൺകുട്ടിയെ പ്രസവിച്ചില്ല എന്ന പേരിൽ രണ്ട് പെൺമക്കളെ മൂറിയിലടച്ച് അച്ഛനും ബന്ധുക്കളും ചേർന്ന് അമ്മയെ ചുട്ടുകൊല്ലുകയായിരുന്നുവെന്ന് ഇവർ കോടതിയിൽ മൊഴി നൽകിയിട്ടുണ്ട്.

”അയാൾ ഒരു പിശാചായിരുന്നു. 2000 ൽ ആണ് അച്ഛൻ മനോജ് ബൻസാൽ ഇവരുടെ അമ്മ അനു ബൻസാലിനെ വിവാഹം കഴിച്ചത്. പിന്നീട് അമ്മ പല തവണ ഗർഭിണി ആയെങ്കിലും ലിംഗനിർണയം നടത്തി ആൺകുട്ടിയല്ലാത്തതിനാൽ അഞ്ചു തവണ നിർബന്ധപൂർവം ഗർഭിഛിദ്രം നടത്തിച്ചെന്നും പെൺകുട്ടികൾ പറഞ്ഞു. ളുടെ കൺമുന്നിലിട്ടാണ് ചുട്ടുകൊന്നത്. തുടർച്ചയായ പീഡനമായിരുന്നു അവർ നേരിട്ടത്” കുട്ടികൾ കോടതിയിൽ പറഞ്ഞു

Leave a Reply