ദാരിദ്ര്യരേഖയ്‌ക്കു താഴെയുള്ള വിദ്യാര്‍ഥികള്‍ക്ക്‌ സബ്‌സിഡി ലഭിച്ചാലും എങ്ങനെ സ്വാശ്രയ കോളജുകളിലെ ഫീസടയ്‌ക്കാനാവുമെന്നു ഹൈക്കോടതി

0

ദാരിദ്ര്യരേഖയ്‌ക്കു താഴെയുള്ള വിദ്യാര്‍ഥികള്‍ക്ക്‌ സബ്‌സിഡി ലഭിച്ചാലും എങ്ങനെ സ്വാശ്രയ കോളജുകളിലെ ഫീസടയ്‌ക്കാനാവുമെന്നു ഹൈക്കോടതി. പഠനച്ചെലവുകളില്‍ ആശങ്ക പ്രകടിപ്പിച്ച കോടതി ഇതുസംബന്ധിച്ചു കൂടുതല്‍ വ്യക്‌തത വരുത്തണമെന്നു സര്‍ക്കാരിനോട്‌ നിര്‍ദേശിച്ചു.
സ്‌കോളര്‍ഷിപ്പ്‌ നിര്‍ത്തലാക്കിയതുമൂലം വിദ്യാര്‍ഥികളുടെ ഫീസ്‌ കുറക്കാനാവുമോയന്നു വ്യക്‌തമാക്കണം. അല്ലെങ്കില്‍ ഇത്തരത്തിലുള്ള വിദ്യാര്‍ഥികളെ സര്‍ക്കാര്‍ സ്‌ഥാപനങ്ങളിലേക്ക്‌ മാറ്റാന്‍ നടപടി സ്വീകരിക്കാനാവുമോയെന്നും കോടതി ആരാഞ്ഞു. ഈ വിഭാഗക്കാരെ ഏതുവിധത്തില്‍ സംരക്ഷിക്കാനാകുമെന്ന്‌ സംസ്‌ഥാനം വ്യക്‌തമാക്കണമെന്നും ജസ്‌റ്റിസ്‌ ദേവന്‍ രാമചന്ദ്രന്‍ ആവശ്യപ്പെട്ടു.
സ്‌കോളര്‍ഷിപ്പുകള്‍ അടിസ്‌ഥാനമാക്കിയുള്ള മുന്‍ഗണനാക്രമത്തില്‍ സ്വാശ്രയ കോളേജുകളിലേക്ക്‌ പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജിയാണ്‌ കോടതി പരിഗണിച്ചത്‌. ഹൈക്കോടതി വിധികളുടെയും ഉത്തരവുകളുടെയും അടിസ്‌ഥാനത്തില്‍ ഈ സ്‌കോളര്‍ഷിപ്പ്‌ പിന്‍വലിച്ചെന്ന്‌ കാണിച്ചാണ്‌ ഹര്‍ജിക്കാര്‍ കോടതിയെ സമീപിച്ചത്‌.ഹര്‍ജിയില്‍ സര്‍ക്കാരിനോട്‌ വിശദീകരണം ചോദിച്ച കോടതി ഓരോ വിദ്യാര്‍ഥികളും യഥാര്‍ഥത്തില്‍ ബി.പി.എല്‍. വിഭാഗത്തില്‍ പെടുന്നുണ്ടോ എന്ന്‌ സര്‍ക്കാരിന്‌ പരിശോധിക്കാമെന്നും വ്യക്‌തമാക്കി. കേസ്‌ ഓഗസ്‌റ്റ്‌ ഒന്‍പതിനു വീണ്ടും പരിഗണിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here