മൊബൈൽ ഫോണിൽ കളിച്ചതിന് പിതാവ് വഴക്ക് പറഞ്ഞു; ഒമ്പതാം ക്ലാസുകാരൻ ആത്മഹത്യ ചെയ്തു

0

പ്രയാഗ് രാജ്: ഉത്തർപ്രദേശിൽ ഫോണിൽ ഗെയിം കളിച്ചതിന് പിതാവ് വ​ഴക്ക് പറഞ്ഞതിനെ തുടർന്ന് ഒമ്പതാംക്ലാസുകാരൻ ആത്മഹത്യ ചെയ്തു. പ്രയാഗ് രാജിലെ കേണൽഗഞ്ചിലാണ് സംഭവം. സച്ചിദാനന്ദ് നഗരത്തിലെ ബി.എച്ച്.എസ് സ്‌കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു.
റെയിൽവെ ജീവനക്കാരനായിരുന്ന രഘുനന്ദ് ഗുപ്തപ്രസാദ് കേണൽഗഞ്ചിൽ തന്‍റെ രണ്ട് മക്കൾക്കൊപ്പം കഴിയുകയായിരുന്നു. ഒമ്പതാം ക്ലാസ് വിദ്യാർഥിയായ ഇളയമകൻ കൂടുതൽ സമയവും ഫോണിലും കമ്പ്യൂട്ടറിലും ചിലവഴിച്ചത് പഠനത്തെ ബാധിച്ചു. ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് രഘുനന്ദ് മകനെ ശകാരിക്കുകയായിരുന്നു.
തുടർന്ന് മകൻ തന്‍റെ മുറിയിൽ കയറി വാതിലടച്ചു. രാവിലെ പിതാവ് വാതിലിൽ മുട്ടിയെങ്കിലും മകൻ മറുപടി നൽകിയില്ല. തുടർന്ന് കുട്ടിയെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്നും മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചതായും പൊലീസ് പറഞ്ഞു.

Leave a Reply