നിനവുകളുടെ തീരത്ത്; 99 ബാച്ചിലെ പോലീസുകാർ ഒത്തുചേരുന്നു

0

” നിനവുകളുടെ തീരത്ത് ” കഴിഞ്ഞ നൂറ്റാണ്ടിലെ അവസാന ബാച്ച് പോലീസുകാരുടെ കുടുംബ സംഗമത്തിന് ഇട്ടിരിക്കുന്ന പേരാണ്. പേരുപോലെ തന്നെ വ്യത്യസ്ഥമാണ് കുടുംബസംഗമത്തിലെ പരിപാടികളും.

നിനവുകളുടെ തീരത്ത്; 99 ബാച്ചിലെ പോലീസുകാർ ഒത്തുചേരുന്നു 1
മുഖ്യാഥിതികളായി എത്തുന്ന സൈനൻ കെടാമംഗലവും പറവൂർ രാജേഷും

സിനിമ – കോമഡി ഷോ താരങ്ങളായ സൈനൻ കെടാമംഗലവും പറവൂർ രാജേഷുമാണ് മുഖ്യാഥിതികൾ.
കേരള ആംഡ് പോലീസ് ഒന്നാം ബറ്റാലിയൻ ഡി. കമ്പനി, 1999 ബാച്ചിലെ നൂറ്റമ്പതോളം പോലീസ് ഉദ്യോഗസ്ഥരും അവരുടെ കുടുംബാഗങ്ങളുമാണ് ചെറായി ബീച്ച് റിസോർട്ടിൽ ഒത്തുചേരുന്നത്.

നിനവുകളുടെ തീരത്ത്; 99 ബാച്ചിലെ പോലീസുകാർ ഒത്തുചേരുന്നു 2

ജൂലൈ 31 ന് രാവിലെ പത്തിന് മുളന്തുരുത്തി സർക്കിൾ ഇൻസ്പെക്ടർ പി.എസ് ഷിജു ഉദ്ഘാടനം നിർവഹിക്കും.

നിനവുകളുടെ തീരത്ത്; 99 ബാച്ചിലെ പോലീസുകാർ ഒത്തുചേരുന്നു 3
ഉദ്ഘാടകനായ മുളന്തുരുത്തി സർക്കിൾ ഇൻസ്പെക്ടർ പി.എസ് ഷിജു

കുറ്റാന്വേഷണം, സ്പോർട്സ്, ചിത്രരചന തുടങ്ങി വിവിധ മേഖലകളിൽ മികവ് പുലർത്തിയ പത്ത് പോലീസുകാരെ ആദരിക്കും. കെ.എൻ. വിനീത്, ഇ.എം ഷാജി, ബേസിൽ പി. ഐസക്, സുധീർ ബാബു, ബിജു വിൻസെൻ്റ്, ഗോപകുമാർ, അബൂബക്കർ, അനിൽകുമാർ, വി.കെ വിനോദ്, ജയപ്രകാശ് എന്നിവരാണ് ആദരവ് ഏറ്റുവാങ്ങുന്നത്. മികച്ച വിജയം കൈവരിച്ച പോലീസുകാരുടെ മക്കൾക്ക് പുരസ്കാരങ്ങൾ നൽകും. 44 കുട്ടികൾക്കാണ് പുരസ്കാരങ്ങൾ നൽകുക.

Leave a Reply