വാഹനങ്ങൾ അപകടത്തിൽപ്പെട്ട് നാല് സ്വദേശികൾ മരിച്ചു

0

മസ്കത്ത്: വാഹനങ്ങൾ അപകടത്തിൽപ്പെട്ട് നാല് സ്വദേശികൾ മരിച്ചു. മൂന്നുപർക്ക് പരിക്കേൽക്കുകയും ചെയ്തു. ആദം-ഹൈമ റോഡിലായിരുന്നു അപകടം. ഒരുകുടുംബത്തിൽപ്പെട്ടവരാണ് മരിച്ചതെന്ന് റോയൽ ഒമാൻ പൊലിസ് അറിയിച്ചു. പരിക്കേറ്റ ഒരാളെ ആർ.ഒ.പി എയർ ലിഫ്റ്റ് ചെയ്ത് നിസ്വയിലെ റഫറൽ ആശുപത്രിയിലേക്ക് മാറ്റി. ദോഫാർ ഗവർണറേറ്റിലേക്ക് പോകുന്നതായിരുന്നു കാർ. അപകടത്തെ തുടർന്ന് സ്ഥലത്ത് കുറച്ച് നേരംഗതാഗത തടസ്സം അനുഭവപ്പെട്ടു. ആർ.ഒ.പിയുടെ നേതൃത്വത്തിൽ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്കും മറ്റും നേതൃത്വം നൽകി

Leave a Reply