ശ്രീലങ്കൻ പ്രസിഡന്‍റ് ഗോതബയ രാജപക്സെ രാജ്യം വിടുമെന്ന് താൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ശ്രീലങ്കൻ മുൻ ക്രിക്കറ്റ് താരം സനത് ജയസൂര്യ

0

കൊളംബോ: ശ്രീലങ്കൻ പ്രസിഡന്‍റ് ഗോതബയ രാജപക്സെ രാജ്യം വിടുമെന്ന് താൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ശ്രീലങ്കൻ മുൻ ക്രിക്കറ്റ് താരം സനത് ജയസൂര്യ. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധികൾക്കും കനത്ത പ്രതിഷേധങ്ങൾക്കുമിടയിൽ രാജ്യം വിട്ട പ്രസിഡന്‍റിന്‍റെ നീക്കത്തിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘രാജപക്സ രാജിവെച്ച ശേഷം രാജ്യത്ത് തുടരുമെന്നാണ് കരുതിയത്. ഇങ്ങനെ സംഭവിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല’- ജയസൂര്യ പറഞ്ഞു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്ധനം, വൈദ്യുതി തുടങ്ങി അവശ്യ സാധനങ്ങളുടെ ക്ഷാമം ആളുകളെ വലിയ പ്രതിസന്ധിയിലാക്കിയിരുന്നു. മാസങ്ങളോളം ജനങ്ങൾ ഈ സമ്മർദ്ദം സഹിച്ചെങ്കിലും പിന്നീട് പ്രതിഷേധവുമായി തെരുവിലിറങ്ങേണ്ടി വന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിലക്കയറ്റത്തിൽ ആളുകൾ പൊറുതിമുട്ടിയതോടെ പ്രസിഡന്‍റ്  രാജി വെക്കണമെന്ന ആവശ്യം ഉയർന്നു.  ഇതിന്‍റെ ഭാഗമായി പ്രതിഷേധക്കാർ പ്രസിഡന്‍റിന്‍റെ വസതിയിൽ അതിക്രമിച്ച് കയറിയത് അദ്ദേഹത്തെ രാജ്യം വിടാൻ പ്രേരിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here