ഭരണഘടനാവിരുദ്ധ പ്രസംഗം നടത്തിയ മുന്‍ മന്ത്രി സജി ചെറിയാനെ എം.എല്‍.എ. സ്‌ഥാനത്തുനിന്ന്‌ അയോഗ്യനാക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി

0

ഭരണഘടനാവിരുദ്ധ പ്രസംഗം നടത്തിയ മുന്‍ മന്ത്രി സജി ചെറിയാനെ എം.എല്‍.എ. സ്‌ഥാനത്തുനിന്ന്‌ അയോഗ്യനാക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. ഹര്‍ജി പ്രഥമദൃഷ്‌ട്യാ നിലനില്‍ക്കില്ലെന്നു കോടതിയുടെ നിരീക്ഷണം. ജനപ്രാതിനിധ്യ നിയമപ്രകാരം ഒരു എം.എല്‍.എയെ എങ്ങനെ അയോഗ്യനാക്കുമെന്ന്‌ ഹര്‍ജിക്കാരോട്‌ ചീഫ്‌ ജസ്‌റ്റിസ്‌ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച്‌.
മലപ്പുറം ഏലംകുളം ചെറുകര സ്വദേശി ബിജു പി. ചെറുമന്‍, വയലാര്‍ രാജീവന്‍ എന്നിവരാണ്‌ ഹൈക്കോടതിയെ സമീപിച്ചത്‌. ഹര്‍ജികള്‍ നിലനില്‍ക്കുന്നതല്ലെന്നും തള്ളണമെന്നും അഡ്വക്കേറ്റ്‌ ജനറല്‍ വാദിച്ചു. സജി ചെറിയാന്‍ സത്യപ്രതിജ്‌ഞാ ലംഘനം നടത്തിയോ എന്ന്‌ പരിശോധിക്കാന്‍ കോടതിക്കാവില്ല. വിവാദ പ്രസംഗത്തിന്റെ പേരില്‍ അയോഗ്യനാക്കാന്‍ നിയമപരമായി സാധിക്കില്ലെന്നും എ.ജി ചൂണ്ടിക്കാട്ടി. ഇതോടെ നിയമപ്രശ്‌നം സംബന്ധിച്ച റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ എ.ജിയോട്‌ ഹൈക്കോടതി നിര്‍ദേശിച്ചു. ഹര്‍ജി ഓഗസ്‌റ്റ്‌ രണ്ടിനു പരിഗണിക്കാന്‍ മാറ്റി.

Leave a Reply