പുതിയ പ്രധാനമന്ത്രിയുടെ നിയമനത്തെ സ്വാഗതം ചെയ്ത അഞ്ചു പ്രമുഖ രാഷ്ട്രീയ കക്ഷികൾ രാജ്യത്തെ തെരഞ്ഞെടുപ്പ് സമ്പ്രദായം പരിഷ്കരണമെന്ന് ആവശ്യപ്പെട്ടു

0

കുവൈത്ത് സിറ്റി: പുതിയ പ്രധാനമന്ത്രിയുടെ നിയമനത്തെ സ്വാഗതം ചെയ്ത അഞ്ചു പ്രമുഖ രാഷ്ട്രീയ കക്ഷികൾ രാജ്യത്തെ തെരഞ്ഞെടുപ്പ് സമ്പ്രദായം പരിഷ്കരണമെന്ന് ആവശ്യപ്പെട്ടു. ആവശ്യമായ ഭേദഗതിയിലൂടെയും പൊതുതെരഞ്ഞെടുപ്പുകളുടെ കാര്യക്ഷമമായ നിരീക്ഷണത്തിലൂടെയും ഒരു യഥാർഥ ദേശീയ അസംബ്ലി യാഥാർഥ്യമാക്കുന്നതിലേക്ക് പുതിയ സർക്കാർ പ്രവേശിക്കുമെന്ന് അഞ്ചു പാർട്ടികളും സംയുക്ത പ്രസ്താവനയിൽ പ്രത്യാശ പ്രകടിപ്പിച്ചു. കുവൈത്ത് ജനതയെ സേവിക്കുന്നതിനുള്ള സർക്കാർ പദ്ധതികളുമായി സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്ന പരിഷ്‌കരണവാദികളായ എം.പിമാർ നിലവിൽവരാൻ തെരഞ്ഞെടുപ്പ് സമ്പ്രദായത്തിലെ മാറ്റം കാരണമാകുമെന്ന് അവർ പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു.

കുവൈത്ത് ഡെമോക്രാറ്റിക് ഫോറം, നാഷനൽ ഇസ്‌ലാമിക് അലയൻസ്, സലഫ് അലയൻസ്, പോപുലർ ആക്ഷൻ ഫ്രണ്ട്, ഇസ്‌ലാമിക് കോൺസ്റ്റിറ്റ്യൂഷനൽ മൂവ്‌മെന്റ് (ഐ.സി.എം) എന്നിവയാണ് പ്രസ്താവനയിൽ ഒപ്പുവെച്ച പാർട്ടികൾ. അതിനിടെ സ്വതന്ത്രമായി തങ്ങളുടെ പ്രതിനിധികളെ തിരഞ്ഞെടുക്കാൻ രാജ്യത്തെ പൗരന്മാർക്ക് അവസരമൊരുക്കണമെന്ന് പ്രമുഖ പ്രതിപക്ഷ എം.പി ഹസൻ ജൗഹർ പ്രസ്താവനയിൽ പറഞ്ഞു. അഴിമതിക്കെതിരെ പോരാടുന്നതിൽ അടുത്ത മന്ത്രിസഭയുടെ ആദ്യ വെല്ലുവിളി മികച്ച സാമാജികരെ തിരഞ്ഞെടുക്കാൻ വേണ്ടിയുള്ള പരിഷ്കരണമാണെന്നും ജൗഹർ കൂട്ടിച്ചേർത്തു..

LEAVE A REPLY

Please enter your comment!
Please enter your name here