മൊബൈൽ ഫോൺ കുട്ടികൾ സ്‌കൂളിൽ കൊണ്ടുവരുന്നത് തടയുമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം

0

തിരുവനന്തപുരം: മൊബൈൽ ഫോൺ കുട്ടികൾ സ്‌കൂളിൽ കൊണ്ടുവരുന്നത് തടയുമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. കുട്ടികൾ മൊബൈൽ ഫോൺ ദുരുപയോഗവും മറ്റ് മാനസിക പ്രശ്നങ്ങളും കുട്ടികളിൽ കൂടിവരുന്ന സാഹചര്യം ഉള്ളതിനാലാണ് ഇത്തരമൊരു നടപടി. ഇതിനോടൊപ്പം തന്നെ അധ്യാപകരുടെ മൊബൈൽ ഫോൺ ഉപയോഗത്തിനും കർശന നിയന്ത്രണം വന്നേക്കും.

‘‘കുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത് അവരെ വിളിക്കാൻ മൊബൈൽ ഫോൺ കൊടുത്തുവിടുന്ന രക്ഷിതാക്കളുണ്ട്. എന്നാൽ, മൊബൈൽ വരുന്നതിനു മുൻപും കുട്ടികൾ സുരക്ഷിതമായി സ്കൂളുകളിൽ പോയിവന്നിട്ടുണ്ടല്ലോ’’– മന്ത്രി പറഞ്ഞു.

സ്കൂളിൽ അധ്യാപകരുടെയും വിദ്യാർഥികളുടെയും മൊബൈൽ ഉപയോഗത്തിനു നിയന്ത്രണം ഏർപ്പെടുത്തി 2012ലും സർക്കാർ ഉത്തരവിറക്കിയിരുന്നു. കോവിഡിനുശേഷം ക്ലാസുകൾ പൂർണമായും ഓഫ്‌ലൈനായ സാഹചര്യത്തിലാണു നിയന്ത്രണം കർശനമാക്കുന്നത്. സർക്കുലർ വൈകാതെ ഇറങ്ങുമെന്നു മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here