നിർമാണത്തിനിടെ ഭിത്തി തകർന്ന് തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്ക്

0

കാളികാവ്: പൂങ്ങോട് വെള്ളയൂർ നാല് സെന്‍റ് കോളനിക്ക് സമീപം നിർമാണത്തിനിടെ ഭിത്തി തകർന്ന് രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്ക്. അമ്പലപ്പറമ്പൻ റംലത്ത് (52) മണ്ണൂർക്കര സരോജിനി (44) എന്നിവർക്കാണ് പരിക്കേറ്റത്.

ഇട്ടേപ്പാടൻ അൻവറിന്‍റെ വീടിനോട് ചേർന്ന് ചെങ്കല്ല് കൊണ്ട് നിർമിച്ച സംരക്ഷണ ഭിത്തിയാണ് തകർന്നത്. വെള്ളിയാഴ്ച ഉച്ചക്ക് ശേഷം പെയ്ത മഴയെ തുടർന്ന് ഭിത്തിക്കിടയിലൂടെ വെള്ളമിറങ്ങിയതാണ് കാരണമെന്നാണ് നിഗമനം.

ജോലി ചെയ്ത് കൊണ്ടിരിക്കെയാണ് ഭിത്തി ഇടിഞ്ഞത്. ഇരുവരും മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

Leave a Reply