കേരളത്തിൽ കുരങ്ങുപനി എത്തിയോയെന്ന സംശയത്തെത്തുടര്‍ന്ന് ഒരാളുടെ സാമ്പിള്‍ പരിശോധനയ്ക്കയച്ച സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്കു കേന്ദ്രത്തിന്‍റെ ജാഗ്രതാ നിര്‍ദേശം

0

കേരളത്തിൽ കുരങ്ങുപനി എത്തിയോയെന്ന സംശയത്തെത്തുടര്‍ന്ന് ഒരാളുടെ സാമ്പിള്‍ പരിശോധനയ്ക്കയച്ച സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്കു കേന്ദ്രത്തിന്‍റെ ജാഗ്രതാ നിര്‍ദേശം. ഇതുസംബന്ധിച്ചു കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കത്തയച്ചു.

കു​ര​ങ്ങു​പ​നി​യു​ടെ ല​ക്ഷ​ണ​ങ്ങ​ളെ​ക്കു​റി​ച്ചു ഡോ​ക്ട​ര്‍​മാ​ര്‍​ക്കും ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും അ​വ​ബോ​ധം വേ​ണ​മെ​ന്നു ക​ത്തി​ല്‍ പ​റ​യു​ന്നു. രോ​ഗ​മു​ണ്ടെന്നു ​സംശ​യി​ക്കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ ക​ര്‍​ശ​ന പ​രി​ശോ​ധ​ന വേ​ണ​മെ​ന്നും ക​ത്തി​ല്‍ നി​ര്‍​ദേ​ശ​മു​ണ്ട്.

യു​എ​ഇ​യി​ല്‍നി​ന്നെ​ത്തി​യ ആ​ളാ​ണ് സം​സ്ഥാ​ന​ത്തു കു​ര​ങ്ങ് പ​നി​യെ​ന്ന സം​ശ​യ​ത്തെ​ത്തു​ട​ര്‍​ന്ന് നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​ത്. ഇ​ദ്ദേഹത്തിന്‍റെ പ​രി​ശോ​ധ​ന​ഫ​ലം ഇ​ന്നു വൈ​കി​ട്ടു ല​ഭി​ക്കും.

പ​നി​യും ശ​രീ​ര​ത്തി​ലു​ണ്ടാ​കു​ന്ന പൊ​ള്ള​ലു​മാ​ണ് കു​ര​ങ്ങ് പ​നി​യു​ടെ ല​ക്ഷ​ണം. രോ​ഗം മ​നു​ഷ്യ​രി​ല്‍ നിന്നു മ​നു​ഷ്യ​രി​ലേ​ക്കു പ​ട​രും.

LEAVE A REPLY

Please enter your comment!
Please enter your name here